എ.ബി.വി.പി. അക്രമം: നേതാക്കള്‍ അറസ്റില്‍
തിരുവനന്തപുരം: ജൂലായ് 13 വ്യാഴാഴ്ച തിരുവനന്തപുരത്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമസംഭവങ്ങളോടനുബന്ധിച്ച് ആര്‍.എസ്.എസ്സിന്റെയും എ.ബി.വി.പിയുടെയും വി.എച്ച്.പിയുടെയും നേതാക്കളെ അറസ്റ് ചെയ്തു.
ആര്‍.എസ്.എസ്. ജില്ലാകാര്യവാഹക് കെ.രാജശേഖരന്‍, സഹകാര്യവാഹക് രവികുമാര്‍, ബൗദ്ധിക് പ്രമുഖ് സുധാകരന്‍, എ.ബി.വി.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.ജയകുമാര്‍, വി.എച്ച്.പി സെക്രട്ടറി ഡി. മണികണ്ഠന്‍ എന്നിവരെയാണ് പൊലീസ് അറസ്റ് ചെയ്തത്. ആഗസ്ത് 12 ശനിയാഴ്ച പൊലീസ് നേതാക്കളുടെ വീട്ടിലെത്തി അവരെ അറസ്റ് ചെയ്യുകയായിരുന്നു.
കൊലക്കുറ്റമടക്കമുള്ള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് .
ജൂലൈ 13ന് തിരുവനന്തപുരത്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് തലസ്ഥാന നഗരിയെ കിടുക്കിയ അക്രമസംഭവങ്ങള്‍ക്ക് വഴിതെളിക്കുകയായിരുന്നു. ഒട്ടേറെ കടകളും ബസുകളും അക്രമികള്‍ തകര്‍ത്തു. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ രാജേഷിനെ അക്രമികള്‍ തലക്കടിച്ച് കൊന്നു.
ഈ സംഭവത്തില്‍ ബി.ജെ.പിക്കോ സഹോദരസംഘടനകള്‍ക്കോ യാതൊരു പങ്കുമില്ലെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ നിലപാട്.