കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത വളരുന്നു: രാഷ്ട്രപതി

  • By Staff
Google Oneindia Malayalam News

ദില്ലി: സംഘട്ടനങ്ങളിലേക്ക് നയിക്കത്തക്കവിധത്തില്‍ ജനങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത വളരുന്നതില്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ആശങ്ക പ്രകടിപ്പിച്ചു. കുറ്റവാളികളും രാഷ്ട്രീയക്കാരും സമൂഹത്തിലെ ഉന്നതന്മാരും തമ്മില്‍ അവിഹിതബന്ധം വര്‍ദ്ധിച്ചുവരുന്നതിനെയും രാഷ്ട്രപതി വിമര്‍ശിച്ചു.

54-ാമത് സ്വാതന്ത്യ്രദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് രാഷ്ട്രപതി ഇത്തരം ആശങ്കകള്‍ സൂചിപ്പിച്ചത്. സ്വാതന്ത്യ്രം ലഭിച്ച് അമ്പതുവര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും പൂര്‍ണമായ അര്‍ത്ഥത്തില്‍ സ്വതാന്ത്യ്രം ലഭിച്ചിട്ടില്ലെന്ന് നാരായണന്‍ ചൂണ്ടിക്കാട്ടി.

ഇതിനെതിരെ സമൂഹമനസ്സാക്ഷി ഉയര്‍ന്നില്ലെങ്കില്‍ നിയമത്തില്‍ കാര്യമായ പൊളിച്ചെഴുത്തൊന്നും നടക്കില്ല. സഹിഷ്ണുതയുടെയും വിശ്വാസങ്ങളുടെയും ആശയങ്ങളും സമ്പന്നമായ പൈതൃകമുണ്ടെങ്കിലും ഇപ്പോള്‍ അതൊക്കെ തകര്‍ന്നുവരുന്നതായാണ് കാണുന്നത്. നമ്മുടെ നാനാത്വത്തിന്റെ അടിസ്ഥാനമായ ഈ പൈതൃകത്തില്‍ വരുന്ന വിള്ളലുകള്‍ പലപ്പോഴും സംഘട്ടനത്തിലേക്കും സംഘര്‍ഷാവസ്ഥയിലേക്കും നയിക്കുന്നു-രാഷ്ട്രപതി പറഞ്ഞു.

നമ്മുടെ പുരോഗതിക്ക് തടസ്സമായിക്കൊണ്ട് അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും വീണ്ടും ശക്തിയാര്‍ജിക്കുന്നതിനെക്കുറിച്ചും രാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി. ഇപ്പോഴും തുടരുന്ന ശൈശവവിവാഹങ്ങളും സ്ത്രീധനമരണങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമവും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റവാളികളെ വലുതാക്കി കാണിക്കുന്ന മാധ്യമങ്ങളുടെ സംസ്കാരത്തെയും നാരായണന്‍ വിമര്‍ശിച്ചു.

ഇത്തരത്തിലുള്ള കുറ്റങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമെതിരെ സമൂഹം ശബ്ദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ അങ്ങനെയൊരു ശബ്ദം ഇല്ലെന്നു മാത്രമല്ല അവയെ കാല്പനികവല്‍ക്കരിക്കാനും ശ്രമമുണ്ട്- നാരായണന്‍ ചൂണ്ടിക്കാട്ടി.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X