നുഴഞ്ഞുകയറിയ നാല് പാക് സൈനികരെ കൊന്നു
ജമ്മു: ആഗസ്ത് 17 വ്യാഴാഴ്ച ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയ പാകിസ്ഥാന്‍ സൈനികരില്‍ നാല് പേരെ വെടിവെച്ചുകൊന്നു.
ബുധനാഴ്ച രാത്രിയുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിയന്ത്രണരേഖാ പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുക എന്നതായിരുന്നു പാകിസ്ഥാന്‍ സൈനികരുടെ ലക്ഷ്യമെന്ന് മേജര്‍ ജനറല്‍ പി.പി.എസ്. ബിന്ദ്ര പറഞ്ഞു.
ജമ്മുവില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള നൗഷേറായിലാണ് പാകിസ്ഥാന്‍ സൈനികര്‍ ആക്രമണം നടത്തിയത്. മരിച്ചവരില്‍ ഒരാളുടെ ജഡം ഇന്ത്യന്‍ സൈനികര്‍ കണ്ടെടുത്തു. മറ്റ് മൂന്നു പേരുടെ ജഡങ്ങള്‍ കൂടെയുണ്ടായിരുന്ന പാകിസ്ഥാന്‍ സൈനികര്‍ കൊണ്ടുപോയെന്നാണ് കരുതുന്നതെന്ന് ബിന്ദ്ര പറഞ്ഞു.
നിയന്ത്രണരേഖക്ക് ചുറ്റും ഷെല്ലിങ് നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.