കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ കരുണാകരനെ കൂടിക്കാഴ്ച്ചക്ക് വിളിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനെ എ.ഐ.സി.സി അധ്യക്ഷ സോണിയാഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചു. ആഗസ്ത് 21 തിങ്കളാഴ്ച്ച കരുണാകരന്‍ സോണിയയുമായി കൂടിക്കാഴ്ച്ച നടത്തും.

ആഗസ്ത് 18 വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ കരുണാകരന്‍ പങ്കെടുക്കുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പുന:സംഘടന നടത്തണമെന്ന ആവശ്യത്തില്‍ കരുണാകരന്‍ ഉറച്ചുനില്‍ക്കുകയാണ്. പുന:സംഘടന നടന്നില്ലെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഐ ഗ്രൂപ്പ് ഉത്തരവാദിയല്ലെന്ന് കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കരുണാകരന്‍ തുറന്നടിച്ചിരുന്നു. വെള്ളിയാഴ്ച്ച അഭിമുഖം ആവശ്യപ്പെട്ട വാര്‍ത്താലേഖകരോട് അടുത്തയാഴ്ച്ച സംസാരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഗ്രൂപ്പ് പ്രശ്നങ്ങള്‍ പരിഹരിച്ച് യു.ഡി.എഫിന് കെട്ടുറപ്പോടെ മുന്നോട്ട് നീങ്ങാന്‍ സാഹചര്യമൊരുക്കണമെന്ന മുസ്ലിം ലീഗിന്റെ മുന്നറിയിപ്പും പ്രശ്നത്തില്‍ സജീവമായി ഇടപെടാന്‍ ഹൈക്കമാണ്ടിനെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. വെളളിയാഴ്ച്ച നടക്കുന്ന കെപിസിസി നേതൃയോഗത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമം നടന്നേക്കും. കരുണാകരന്‍ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളോട് ഏത് രീതിയില്‍ പ്രതികരിക്കുമെന്നാണ് ഘടകകക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറ്റുനോക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വേണുഗോപാലിനെ ഉടന്‍ മാറ്റിയില്ലെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളില്‍ ഐ ഗ്രൂപ്പിന്റെ ഡിസിസി പ്രസിഡന്റുമാരടക്കമുള്ളവരുടെ സഹകരണം പ്രതീക്ഷിക്കേണ്ടെന്ന് കരുണാകര വിഭാഗം നേതാക്കള്‍ ദില്ലിയില്‍ ഹൈക്കമാന്റിനെ നേരിട്ടറിയിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഗുലാംനബി ആസാദ്, ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ തീവ്രശ്രമം നടത്തിയെങ്കിലും ഐ ഗ്രൂപ്പ് ഒത്തുതീര്‍പ്പിന് തയാറായില്ല.

കെപിസിസിയുടെയോ പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫിന്റെയോ കാര്യത്തിലല്ല തങ്ങള്‍ ആവശ്യങ്ങളുന്നയിക്കുന്നതെന്ന് കരുണാകര വിഭാഗം വ്യക്തമാക്കി. കെ.മുരളീധരന്‍, പി.സി. ചാക്കോ, വി.എസ്. ശിവകുമാര്‍ എന്നിവരാണ് ഹൈക്കമാന്റുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയത്. എ.പി.അനില്‍കുമാര്‍, ജോസി സെബാസ്റ്യന്‍ എന്നിവരില്‍ ആരെയെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കരുണാകരവിരുദ്ധപക്ഷത്തു നിന്നും രമേശ് ചെന്നിത്തല, പി.ജെ.കുര്യന്‍ എന്നിവരുമായും ഗുലാംനബി ആസാദും ഓസ്കാര്‍ ഫെര്‍ണാണ്ടസും ചര്‍ച്ച നടത്തിയിരുന്നു. പുന:സംഘടനയ്ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി പുന:സംഘടന പാടില്ലെന്നുമാണ് അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X