കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ വീണ്ടും വെള്ളപ്പൊക്കത്തിന് സാധ്യത

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വീണ്ടുമൊരു വെള്ളപ്പൊക്കത്തിന്റെ സൂചന നല്‍കിക്കൊണ്ട് ഫോക്സ് സാഗര്‍ തടാകം കരകവിഞ്ഞൊഴുകാന്‍ തുടങ്ങി. ഇപ്പോള്‍ത്തന്നെ വെള്ളത്തില്‍ മുങ്ങിയ ഹൈദരാബാദ് നഗരത്തെ പുതിയ വെള്ളപ്പൊക്കം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്നാണ് ഭയക്കുന്നത്.

സ്ഥിതിഗതികള്‍ വീക്ഷിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നഗരമധ്യത്തിലുള്ള ഹുസൈന്‍ സാഗര്‍ തടാകത്തിലേക്കാണ് ഫോക്സ് സാഗര്‍ തടാകത്തിലെ വെള്ളം ഒഴികിക്കൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ നിറഞ്ഞു കവിഞ്ഞ ഹുസൈന്‍ സാഗര്‍ തടാകവും ഉടന്‍ തന്നെ കരകവിഞ്ഞൊഴുകുമെന്നാണ് കരുതുന്നത്.

തടാകത്തിലെ വെള്ളം തടഞ്ഞു നിര്‍ത്താന്‍ സൈന്യം നേരിട്ട് ഇറങ്ങിയിട്ടുണ്ട്. അതേസമയം തടാകത്തിനു സമീപം താമസിക്കുന്ന ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 131 പേര്‍ മരിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കം ഭൂകമ്പത്തിന് കാരണമായേക്കും

ആന്ധ്രപ്രദേശില്‍ തുടരുന്ന വെള്ളപ്പൊക്കം ഭൂകമ്പത്തിനു കാരണമായേക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കി. വെള്ളത്തിന്റെ മര്‍ദ്ദം കൂടുമ്പോഴുണ്ടായേക്കാവുന്ന ഭൂകമ്പത്തിനാണ് സാധ്യതയെന്ന് കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

കേന്ദ്രസംഘം സന്ദര്‍ശിച്ചു

കേന്ദ്ര കൃഷിമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന 11 അംഗ കേന്ദ്രസംഘം വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന സ്ഥലങ്ങള്‍ ശനിയാഴ്ച സന്ദര്‍ശിച്ചു. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുമെന്ന് നിതീഷ് കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

സംസ്ഥാനത്തിന്റെ 13 ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കം ഏതാണ്ട് 700 കോടി രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 104.5 കോടി രൂപയുടെ ദുരിതാശ്വാസഫണ്ടില്‍ നിന്ന് രണ്ടു ഘട്ടമായി 74 കോടി രൂപ കേന്ദ്രം ആന്ധ്രാസര്‍ക്കാരിന് അനുവദിച്ചിട്ടുണ്ട്.

എം.എല്‍.എമാര്‍ ഉപവാസം അവസാനിപ്പിക്കണമെന്ന് നായിഡു

അതേസമയം വൈദ്യുതി നിരക്ക് കുറക്കാനാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തി വരുന്ന ഉപവാസം അവസാനിപ്പിക്കണമെന്ന് നായിഡു അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ(എം.എല്‍) എന്നീ സംഘടനകളുടെ എം.എല്‍.എമാരാണ് ആഗസ്ത് 18 മുതല്‍ ഉപവാസം നടത്തുന്നത്.

സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന ഈ വേളയില്‍ ഉപവാസത്തില്‍ നിന്ന് പിന്തിരിയണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എം.എല്‍.എമാരോട് അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X