കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷക്കെടുതി: മരണം മൂന്നായി

  • By Staff
Google Oneindia Malayalam News

ഇടുക്കി: സംസ്ഥാനത്തു കനത്തമഴയെ തുടര്‍ന്നുണ്ടായ കെടുതിയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇടുക്കിയില്‍ രണ്ട് പേരും പാലക്കാട്ട് ഒരാളുമാണ് മരിച്ചത്. അഞ്ചുപേരെ കാണാതായി.

ഇടുക്കിയില്‍ പേപ്പാറ കൊച്ചു തെക്കേല്‍ കുമാരന്‍നായരുടെ മകന്‍ ബിജു (26), പാഉടുമ്പന്‍ചോല തുമ്പയ്ക്കല്‍ തോമസിന്റെ മകള്‍ ഡെല്‍ന തോമസ് (5), പാലക്കാട്ട് നെല്ലിയാമ്പതിയില്‍ സീതാര്‍കുണ്ട് പുതിയപാടിയില്‍ ലീനയുടെ മകള്‍ പ്രസന്ന (28) എന്നിവരാണ് മരിച്ചത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് മൂന്ന് പേരും മരിച്ചത്.

ഇടുക്കിയിലും കൊല്ലത്തും രണ്ടുപേരെ വീതവും പത്തനംതിട്ടയില്‍ ഒരാളെയുമാണ് കാണാതായത്. ഇടുക്കി തൊടുപുഴ മക്കവള്ളി വള്ളിയാംതടത്തില്‍ വി.ടി.ജോസ് (42), പേപ്പാറ മുക്കണ്ണന്‍ കുടിയില്‍ കുട്ടിയമ്മ (46), പത്തനംതിട്ട റാന്നി പുല്ലുപാടം തങ്കമ്മ (70), കൊല്ലം ഇട്ടിന കോട്ടുക്കല്‍ രജനീഭവനില്‍ രാജേന്ദ്രന്‍നായര്‍ (50), കൊല്ലം അഞ്ചല്‍ വില്ലേജില്‍ മന്ദാകിനി എന്നിവരെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്.

ആഗസ്ത് 25 വെള്ളിയാഴ്ച പേമാരിയില്‍ പെട്ട് 64 വീടുകള്‍ തകര്‍ന്നു. 94 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 13.89 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കാലവര്‍ഷക്കെടുതിയില്‍ ഈ വര്‍ഷമുണ്ടായ നഷ്ടം ആകെ ഒന്നരക്കോടിയോളം വരും.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വെള്ളിയാഴ്ച കനത്ത മഴയാണുണ്ടായത്. ഇടുക്കി, പാലക്കാട്, കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X