Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്കയില്‍ പോരാട്ടം രൂക്ഷം; മരണം 344 ആയി

കൊളംബോ : ശ്രീലങ്കയില്‍ സൈന്യവും തമിഴ് പുലികളുമായുള്ള പോരാട്ടം സപ്തംബര്‍ അഞ്ച് ചൊവാഴ്ചയും രൂക്ഷമായി തുടരുന്നു. ഇരുഭാഗത്തുമായി 344 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. 144 സൈനികരും 230 പുലികളുമാണ് കൊല്ലപ്പെട്ടത്. സപ്തംബര്‍ മൂന്ന് ഞായറാഴ്ച ആരംഭിച്ചതാണ് പുതിയ പോരാട്ടം. ഇരുഭാഗത്തുമായി 350 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സപ്തംബര്‍ മൂന്നിന് വടക്കന്‍ ജാഫ്ന പ്രവിശ്യയിലെ കൊളംബുത്തുറൈ സൈനിക പ്രതിരോധ രേഖ തകര്‍ക്കാന്‍ തമിഴ് പുലികള്‍ ആക്രമണം നടത്തിയതോടെയാണ് പുതിയ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.രണ്ടു തവണ പുലികള്‍ സൈനിക ക്യാപിനു നേരേ ആക്രമണം നടത്തിയെങ്കിലും സൈന്യം ശക്തമായി ചെറുത്തു നിന്നു.

സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പോരാട്ടം രൂക്ഷമാകുകയായിരുന്നു. ജാഫ്ന പട്ടണത്തെ സംരക്ഷിക്കുന്നതിന് കര, വ്യോമ പ്രതിരോധ മാര്‍ങ്ങള്‍ തീര്‍ത്തു കഴിഞ്ഞതായി സൈനിക വക്താവ് അറിയിച്ചു.

ലങ്കയില്‍ ഒക്ടോബര്‍ പത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിലേയ്ക്ക് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന സമയത്താണ് വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+