കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശനിയാഴ്ച മുതല്‍ ഓണം വാരാഘോഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വാരാഘോഷം സപ്തംബര്‍ ഒന്‍പത് ശനിയാഴ്ച ആരംഭിക്കും. സപ്തംബര്‍14 വ്യാഴാഴ്ച വരെ ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കും. ടൂറിസം വകുപ്പ് മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.

അന്‍പത് ലക്ഷം രൂപയാണ് ഓണം വാരാഘോഷത്തിനായി നീക്കി വച്ചിരിക്കുന്നത്. ഇതില്‍ 33 ലക്ഷവും തലസ്ഥാനത്തെ പരിപാടികള്‍ക്കാണെന്ന് മന്ത്രി പറഞ്ഞു.

ടൂറിസം സെക്രട്ടറി അമിതാഭ് കാന്ത്, ഡയറക്ടര്‍ ഡോ.വി. വേണു, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ പിരപ്പന്‍ കോട് മുരളി എം.എല്‍.എ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

തലസ്ഥാനത്ത് കനകക്കുന്ന്, നിശാഗന്ധി, വി.ജെ.ടി ഹാള്‍,സെനറ്റ് ഹാള്‍ , ആയുര്‍വേദ കോളേജ് ഓഡിറ്റോറിയം,ടാഗോര്‍ തിയേറ്റര്‍, പൂജപ്പുര മൈതാനം എന്നിവിടങ്ങളിലായാണ് പരിപാടികള്‍ നടക്കുന്നത്.എല്ലാ ദിവസവും കനകക്കുന്നില്‍ പഞ്ചവാദ്യം ഉണ്ടായിരിക്കും.

ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി മുതലായവര്‍ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഗസല്‍ ഗായകന്‍ ഹരിഹരന്‍ ഗസല്‍ അവതരിപ്പിക്കും.

മറ്റു ദിവസങ്ങളിലെ പരിപാടികള്‍

വേദി നിശാഗന്ധി ഓഡിറ്റോറിയം


സപ്തംബര്‍ 15 നാണ് ഓണം ഘോഷയാത്ര.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X