കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ രാഷ്ട്രീയ സംഘട്ടനം:11 പേര്‍ക്ക് പരിക്ക്

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: തിരുവോണ ദിവസമായ സപ്തംബര്‍ 10 ഞായറാഴ്ച കണ്ണൂര്‍ ജില്ലയില്‍ മൂന്നിടങ്ങളിലായി നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ആറ് സി.പി.എം. പ്രവര്‍ത്തകര്‍ക്കും മൂന്ന് കോണ്‍ഗ്രസ്സുകാര്‍ക്കും രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ ഒരു സി.പി.എം. പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്.

കൂത്തുപറമ്പ് പൊലീസ് സ്റേഷന്‍ അതിര്‍ത്തിയിലെ കണ്ടേരിയിലും മാലൂര്‍ പൊലീസ് സ്റേഷന്‍ അതിര്‍ത്തിയിലെ തൃക്കടാരിപൊയിലിലുമാണ് അക്രമങ്ങള്‍ നടന്നത്. കണ്ടേരിയില്‍ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കയ്യാലക്കണ്ടി സതീശനെ(26) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബന്ധുവായ കയ്യാലക്കണ്ടി സുശാന്ത്(22) പുത്തന്‍പുരയില്‍ വിനു(18) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കയ്യാലക്കണ്ടി സന്തോഷിനെ(27) പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. ഇവര്‍ സി.പി.എം. പ്രവര്‍ത്തകരാണ്.

ഞായറാഴ്ച വൈകീട്ട് ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോകുമ്പോള്‍ ഷാജി, റീജിത്ത്, സുജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ കഴിയുന്ന സുശാന്ത് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള സതീശനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

തൃക്കടാരിപ്പൊയിലിലുണ്ടായ സംഘട്ടനത്തില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജിമ്മി(24), കെ.എസ്.കെ.ടി.യു. യൂണിറ്റ് സെക്രട്ടറി ഇല്ലിക്കുന്നുമ്മേല്‍ ബാലകൃഷ്ണന്‍(38), കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വട്ടപൊയില്‍ മനോഹരന്‍(42), രാജേഷ്(17), ജയചന്ദ്രന്‍(23) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ സി.പി.എമ്മുകാരെ തലശ്ശേരി സഹകരണ ആശുപത്രിയിലും കോണ്‍ഗ്രസ്സുകാരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

പഴയങ്ങാടി ഏഴോത്ത് ഞായറാഴ്ച വൈകുന്നേരം സി.പി.എം.- ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായി. സംഭവത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏഴോം സ്വദേശികളായ ദിനേശന്‍(24), നാരായണന്‍(30) എന്നിവരെ പയ്യന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പോസ്റര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. സി.പി.എം. പ്രവര്‍ത്തകരായ ബാബു, ബാലന്‍, നാരായണന്‍, കണ്ണന്‍, മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിലുള്ളവര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X