കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ 225 കോടി മുടക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ 225 കോടി മുതല്‍ മുടക്കും. കമ്പനി തലവന്‍ ബില്‍ ഗേറ്റ്സിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് സപ്തംബര്‍ 14 വ്യാഴാഴ്ചയാണ് ഈ പ്രഖ്യാപനമുണ്ടായത്.

മൈക്രോസോഫ്റ്റ് ഇന്ത്യാ വികസന കേന്ദ്രത്തിനാണ് ഈ തുക. ഡോട്ട് നെറ്റ് എന്ന മൈക്രോസോഫ്റ്റ് പ്രോഗ്രാമിന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഈ കേന്ദ്രത്തില്‍ നടക്കും. 1998 ല്‍ ഹൈദരാബാദില്‍ സ്ഥാപിച്ചതാണ് കേന്ദ്രം.

കേന്ദ്രത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ താന്‍ തൃപ്തനാണെന്ന് ഗേറ്റ്സ് പ്രസ്താവിച്ചു. ഡോട്ട്നെറ്റ് പ്ലാറ്റ്ഫോമിന്റെ വികസനത്തില്‍ മൈക്രോസോഫ്റ്റ് ഇന്ത്യാ വികസന കേന്ദ്രത്തിന്‍െറ സംഭാവന വലുതാണ് - ഗേറ്റ്സ് പറഞ്ഞു.

ബാംഗ്ലൂരില്‍ ഒരു ഡോട്ട്നെറ്റ് ലബോറട്ടറി സ്ഥാപിക്കുന്നതിനും മൈക്രോസോഫ്റ്റ് തീരുമാനിച്ചിട്ടുണ്ട് . 2001 ആദ്യം ഇത് പ്രവര്‍ത്തന ക്ഷമമാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X