കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദില്‍ മരിച്ചയാളുടെ ജഡം ചെന്നൈയില്‍ കുടുങ്ങി

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ജഡം ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതരുടെ അലംഭാവം മൂലം നാട്ടിലെത്താതെ ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങി.

ജൂണ്‍ 30ന് മരിച്ച തുരുത്തിപ്പുറം ഓളാട്ടുപുറത്ത് ഡാന്‍സന്റെ (34) മൃതദേഹമാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

സപ്തംബര്‍ 15 വെള്ളിയാഴ്ചയാണ് മൃതദേഹം ചെന്നൈ വിമാനത്താവളത്തിലെത്തിയത്. സൗദി എയര്‍ലൈന്‍സില്‍ മൃതദേഹം കൊണ്ടുവന്നപ്പോള്‍ കൂടെ ഡാന്‍സന്റെ അനുജന്‍ ജോഷിയുമുണ്ടായിരുന്നു.

ചെന്നൈയില്‍ വിമാനമിറങ്ങിയ ജോഷി വഴി കൊച്ചിയിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കയറി. സൗദിയില്‍ നിന്നും മൃതദേഹം കൊണ്ടുവന്നിട്ടുള്ള വിവരം ജോഷി ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതരെ അറിയിച്ചിരുന്നു.

കൊച്ചിയിലെത്തി വിവരം തിരക്കിയപ്പോഴാണ് മൃതദേഹം താന്‍ വന്ന വിമാനത്തിലെത്തിയിട്ടില്ലെന്ന് ജോഷി അറിയുന്നത്. ഇതേ കുറിച്ച് വ്യക്തമായ വിശദീകരണം ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയില്ല എന്നാണ് ജോഷി പറയുന്നത്.

മുംബൈയില്‍ നിന്ന് ശനിയാഴ്ച 11.45നെത്തുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മൃതദേഹമെത്തിക്കാമെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.

ജൂണ്‍ 30ന് സൗദി അറേബ്യയിലെ അല്‍ക്കസിമില്‍ വെച്ച് കാറിടിച്ചാണ് ഡാന്‍സന്‍ മരിച്ചത്. രണ്ടു ദിവസം ഡാന്‍സന്റെ ജഡം ആരും തിരിച്ചറിയാതെ മോര്‍ച്ചിറിയില്‍ കിടന്നിരുന്നു. പിന്നീട് സുഹൃത്തുക്കളാണ് ഡാന്‍സനെ തിരിച്ചറിഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X