കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജോഷിക്ക് കേരള രാഷ്ട്രീയം അറിയില്ല:നായനാര്‍
കൊച്ചി : പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ സിപിഎം തകരുമെന്ന് കേന്ദ്ര മന്ത്രി മുരളിമനോഹര്‍ ജോഷി പറഞ്ഞത് കേരള രാഷ്ട്രീയത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തതിനാലാണെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
സിപിഎം തകരുമെന്നത് ജോഷിയുടെ വ്യാമോഹം മാത്രമാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎമ്മിന്റെ തകര്‍ച്ച കാത്തിരിക്കുന്നവര്‍ നിരാശരാകുമെന്ന് എറണാകുളത്ത് സപ്തംബര്‍ 19 തിങ്കളാഴ്ച തിരഞ്ഞടുപ്പ് യോഗത്തില്‍ പ്രസംഗിക്കവെ നായനാര്‍ പറഞ്ഞു.
വിദ്യാഭാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളും കേരളം വളരെ മുന്നിലാണ്. പരാജയഭീതി പൂണ്ട കോണ്‍ഗ്രസും ബിജെപിയും പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ കൈകോര്‍ത്തിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ പരസ്യമായിത്തന്നെയാണ് ഇവര്‍ സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് നായനാര്‍ ചൂണ്ടിക്കാട്ടി.
