കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയറ്റിറക്കുമതി നയം പുനഃപരിശോധിക്കണം: ഗൗഡ

  • By Staff
Google Oneindia Malayalam News

കൊച്ചി: കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കയറ്റിറക്കുമതി നയം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ നരസിംഹറാവുവിന്റെ ഗതി വാജ്പേയിക്കുമുണ്ടാകുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ പറഞ്ഞു.

എറണാകുളം ഗസ്റ് ഹൗസില്‍ ഒക്ടോബര്‍ 10 ചൊവാഴ്ച വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു ദേവഗൗഡ. ലോകവ്യാപാരക്കരാറിനകത്തു നിന്നുതന്നെ രാജ്യതാല്പര്യം സംരക്ഷിക്കാനാവുമായിരുന്നിട്ടും കേന്ദ്രം അതിനു തയ്യാറാവുന്നില്ലെന്ന് അദ്ദേഹംകുറ്റപ്പെടുത്തി.

കേന്ദത്തിന്റെ കയറ്റിറക്കുമതി നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശവ്യാപകമായ പ്രക്ഷോഭം നടത്തും. ഇടതുകക്ഷികളും പ്രാദേശിക കക്ഷികളും ഇതില്‍ അണിചേരും. രാജ്യത്തെ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന ഇറക്കുമതി നയം സ്വീകരിക്കാന്‍ ലോക വ്യാപാരക്കരാര്‍ മൂലം സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് ദേവഗൗഡ പറഞ്ഞു.

ലോക വ്യാപാരക്കരാര്‍ പുനഃപരിശോധിക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും 2001 മാര്‍ച്ച് വരെ സമയമുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അനാവശ്യമായി തിടുക്കം കാട്ടുകയാണ്. രാജ്യത്തുല്പാദിപ്പിക്കപ്പെടുന്ന മിക്കവാറും എല്ലാ ഉല്പന്നങ്ങളും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്കിയത് നമ്മുടെ സാമ്പത്തികാടിത്തറ തകര്‍ക്കും.

കയറ്റിറക്കുമതി നയത്തിനെതിരേയുള്ള പ്രക്ഷോഭത്തിന് ജയപ്രകാശ് നാരായണന്റെ ജന്മദിനമായ ഒക്ടോബര്‍ 11 ബുധനാഴ്ച കേരളത്തില്‍ തുടക്കമിടുമെന്ന് ദേവഗൗഡ പറഞ്ഞു. അടുത്തഘട്ടത്തില്‍ മംഗലാപുരത്തും ഉത്തര്‍പ്രദേശിലെ ഖുഷിനഗറിലും പ്രക്ഷോഭം നടത്തും. കൊച്ചിയിലെ പ്രക്ഷോഭം മുന്‍ പ്രധാനമന്ത്രി വി.പി.സിംഹ് ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറും ദേവഗൗഡയോടൊപ്പമുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X