കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശില്പശാല
കൊച്ചി: മൂക്കിന്റെ ജന്മനാലുള്ളതും അപകടങ്ങള്‍ കാരണം ഉണ്ടാകുന്നതുമായ രൂപവ്യത്യാസങ്ങള്‍ മാറ്റി മുഖസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയാശില്പശാലയും സെമിനാറും ഒക്ടോബര്‍ 22 മുതല്‍ 25 വരെ കൊച്ചിയില്‍ നടക്കും.
എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയിലാണ് ശില്പശാല നടക്കുന്നത്. പ്രശസ്ത കോസ്മറ്റിക് സര്ജന് ഡോ.എന്‍.എ.നാസര്‍(ലണ്ടന്‍), ഡോ.പീറ്റര്‍ വെല്ലൂര്‍(ലണ്ടന്‍), ഡോ.ജസ്റിന്‍ കര്ട്ടിന്(ആസ്ത്രേല്യ) എന്നിവര്‍ ശില്പശാലയില് പങ്കെടുക്കും.