പുരോഹിതനെ മര്‍ദ്ദിച്ചതിന് 12 പേര്‍ പിടിയില്‍
ഭുവനേശ്വര്‍ : ഒറീസയിലെ കന്ദമല്‍ ജില്ലയില്‍ ക്രിസ്തീയ പുരോഹിതനെ മര്‍ദ്ദിച്ച കേസില്‍ 12 പേരെ പൊലീസ് അറസ്റ് ചെയ്തു.
ഒക്ടോബര്‍ 17 ചൊവാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ റിമാന്‍ഡിലാണ്. ബെറ്റിക്കോല പള്ളിയിലെ ഫാദര്‍ ലാമേശ്വര്‍ കന്‍ഹാറിനെയും കുശിനിക്കാരനെയുമാണ് ഒക്ടോബര്‍ 16 തിങ്കളാഴ്ചഗ്രാമീണര്‍ ആക്രമിച്ചത്.
ഫുല്‍ബാനി ജില്ലയില്‍ ക്രിസ്തീയരുടെ നാല് പ്രാര്‍ത്ഥനാലയങ്ങള്‍ ആക്രമിച്ച കേസില്‍ നാല് പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. ഈ കേസില്‍ നേരത്തെ ഏഴ് പേരെ അറസ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ മൂന്നിനും നാലിനും പള്ളികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ അറസ്റ് ചെയ്ത 11 പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് ആദിവാസി ഹിന്ദുക്കള്‍ ഒക്ടോബര്‍ 17 ചൊവാഴ്ച തുമുടിബന്ദ് പൊലീസ് സ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി.












Click it and Unblock the Notifications