കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വിഎച്ച്പി നിര്‍ണ്ണായക യോഗം ആരംഭിച്ചു
ഗോവ: വിശ്വ ഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക് മണ്ഡലിന്റെ നിര്‍ണ്ണായക സമ്മേളനം ഒക്ടോബര്‍ 18 ബുധനാഴ്ച രാവിലെ ആരംഭിച്ചു.
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതു സംബന്ധിച്ച് ദ്വിദിന സമ്മേളനത്തില്‍ തീരുമാനമുണ്ടാകുമെന്ന് വിഎച്ച്പി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമ്മേളനം നടക്കുന്ന വിദ്യാധിരാജ ഹാളില്‍ കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ധര്‍മ്മാചാര്യന്മാര്‍, ജഗത് ഗുരുക്കന്മാര്‍, മഹാ മണ്ഡലേശ്വര്‍മാര്‍, ശ്രീ മഹന്തുക്കള്‍ എന്നിവരടക്കെ ഇരുന്നൂറിലേറെ ഹിന്ദു മത നേതാക്കന്മാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.