Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ നിന്നും സൗദി എയര്‍ലൈന്‍സിന്റെ ഹജ് സര്‍വീസ്

കൊച്ചി : നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സൗദി എയര്‍ലൈന്‍സ് ജനുവരിയില്‍ ഹജ് സര്‍വീസ് ആരംഭിക്കും. എയര്‍ ഇന്ത്യ ജനുവരിയില്‍ ആരംഭിക്കുന്ന ഹജ് സര്‍വീസുകള്‍ക്ക് പുറമെയാണിത്.

സര്‍വീസ് സംബന്ധിച്ച് ഇപ്പോള്‍ കൊച്ചിയിലുള്ള സൗദിയ സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി വിമാനത്താവളക്കമ്പനി മാനേജിംഗ് ഡയറക്ടര്‍ സി.ബാബു രാജീവ് ഒക്ടോബര്‍ 18 ചൊവാഴ്ച അറിയിച്ചു.

കൊച്ചിയിലേക്ക് സൗദി അറേബ്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി താമസിയാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗള്‍ഫില്‍ നിന്നുള്ള മറ്റ് എയര്‍ലൈനുകളുടെ അപേക്ഷയും വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്ന് ബാബു രാജീവ് പറഞ്ഞു.

ഉഭയകക്ഷി കരാറുകള്‍ സംബന്ധിച്ച് അന്തിമരൂപമാകാത്തതാണ് സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള പ്രധാന തടസം. പത്തിലേറെ വിമാനക്കമ്പനികള്‍ നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസിന് സന്നദ്ധത പ്രകടിപ്പിച്ച് സമീപിച്ചിട്ടുണ്ടെന്നും ബാബു രാജീവ് വ്യക്തമാക്കി.

കാര്‍ഗോ പ്രവര്‍ത്തനങ്ങളുടെ ചുമതല നവംബര്‍ 30 മുതല്‍ വിമാനത്താവളക്കമ്പനി നേരിട്ട് നടത്തും. കാര്‍ഗോ പ്രവര്‍ത്തനങ്ങളാക്കാവശ്യമായ കമ്പ്യൂട്ടര്‍ സംവിധാനം ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ തയാറാകുമെന്ന് ബാബു രാജീവ് പറഞ്ഞു.

വിമാനത്താവളത്തിന്റെ ഓഹരി മൂലധനം 90 കോടി രൂപയില്‍ നിന്നും 200 കോടിയായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് അപേക്ഷ നല്‍കാന്‍ രണ്ട് മാസം സമയം നല്‍കുമെന്നും ഡയറക്ടര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+