കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്-ഒന്ന് ബി വിസാനിയമം ക്ലിന്റണ്‍ പാസ്സാക്കി

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: വിദേശങ്ങളിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് അമേരിക്കയിലേക്ക് കൂടുതല്‍ എച്ച്-ഒന്ന് ബി വിസ അനുവദിക്കാനുള്ള ബില്ലില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ ഒപ്പുവെച്ചു.

യുഎസ് കോണ്‍ഗ്രസ് ഈ മാസം ആദ്യം പാസ്സാക്കിയ ഈ ബില്‍ പ്രകാരം അടുത്ത മൂന്നു വര്‍ഷത്തേക്ക് ആറു ലക്ഷത്തോളം എച്ച്-ഒന്ന് ബി വിസകളാണ് അമേരിക്ക അനുവദിക്കുക. ഇതിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക ഇന്ത്യയിലെ വിവരസാങ്കേതിക വിദ്യാ (ഐടി) വിദഗ്ധര്‍ക്കായിരിക്കും.

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ബില്ലില്‍ പ്രസിഡണ്ട് ഉടന്‍ ഒപ്പുവെക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അമേരിക്കയിലെ മിക്കവാറും ഐടി കമ്പനികള്‍ വിദഗ്ധ തൊഴിലാളികളില്ലാതെ ബുദ്ധിമുട്ടുകയായതിനാല്‍ അമേരിക്കന്‍ നിയമജ്ഞര്‍ ഈ ബില്ലിന് പ്രഥമ പരിഗണന നല്‍കുകയായിരുന്നു.

എന്നാല്‍ എച്ച്-ഒന്ന് ബി വിസ കൂടുതല്‍ അനുവദിക്കുന്നതിനിടയില്‍ തന്നെ അമേരിക്കയിലെ യുവാക്കളെ സാന്ത്വനിപ്പിക്കാനും ക്ലിന്റണ്‍ മറന്നില്ല. എച്ച്-ഒന്ന് ബി വിസകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും അത് താല്‍ക്കാലികവും പരിമിതവുമാണ്. ഈ പദ്ധതിയില്‍ വരുന്നവരില്‍ നിന്ന് ഈടാക്കുന്ന ഫീസില്‍ കാര്യമായ വര്‍ദ്ധനവു വരുത്തിയിട്ടുണ്ട്. ഇതു മുഖേന രാജ്യത്തെ തൊഴില്‍ വകുപ്പിന് ലഭിക്കുന്ന വരുമാനം അമേരിക്കയിലെ യുവാക്കള്‍ക്ക് ഐടി മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനുപയോഗിക്കും - ക്ലിന്റണ്‍ വ്യക്തമാക്കി.

ബില്‍ പ്രകാരം സപ്തംബര്‍ ഒന്നിനു മുമ്പു നല്‍കിയ വിസാ അപേക്ഷകള്‍ 2000 സാമ്പത്തിക വര്‍ഷത്തിലേതായി കണക്കാക്കും. 2001 ഒക്ടോബര്‍ ആകുമ്പോഴേക്കും 1,95,000 വിസകള്‍ അനുവദിക്കണമെന്ന് ബില്ലില്‍ അനുശാസിക്കുന്നുണ്ട്.

എച്ച്-ഒന്ന് ബി പദ്ധതി പ്രകാരം തൊഴിലാളികളെ വേണ്ട തൊഴിലുടമസ്ഥര്‍ 1,000 ഡോളര്‍ ഫീസ് നല്‍കണം. മുമ്പ് ഇത് 500 ഡോളര്‍ ആയിരുന്നു. ഫീസ് വര്‍ദ്ധനവിലൂടെ ലഭിക്കുന്ന വരുമാനം 2001 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 17 കോടി ഡോളര്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X