• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

അഡ്മിഷന്‍ കിട്ടിയില്ല; നൃത്തം ചെയ്ത് പ്രതിഷേധം

  • By Staff

കൊച്ചി: കോളജില്‍ അഡ്മിഷന്‍ നല്‍കാത്തതില്‍ കലാപ്രതിഭയുടെ നൃത്തപ്രതിഷേധം. എറണാകുളം മഹാരാജാസ് കോളജിലാണ് പുതുമയാര്‍ന്ന പ്രതിഷേധ പരിപാടി അരങ്ങേറിയത്. അഡ്മിഷന്‍ നിഷേധിക്കപ്പെട്ട കലാപ്രതിഭയുടെ നൃത്തം കാണാന്‍ വിദ്യാര്‍ഥികളും തടിച്ചുകൂടി.

എംജി സര്‍വകലാശാല യുവജനോത്സവ പ്രതിഭ പ്രദീപാണ് കോളജിന്റെ നടുമുറ്റത്തും വരാന്തകളിലും നൃത്തം ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. കോളജിലെ പ്രമുഖ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയുടെ പിന്തുണയും പ്രദീപിന്റെ പ്രതിഷേധത്തിനുണ്ടായിരുന്നു.

എംഎ പൊളിറ്റിക്കല്‍ സയന്‍സിന് പ്രദീപിന് അഡ്മിഷന്‍ നല്‍കിയില്ലെന്നാരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച പ്രിന്‍സിപ്പലിനെയും പൊളിറ്റിക്സ് വിഭാഗം മേധാവിയെയും ഘൊരാവോ ചെയ്തിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് പൊളിറ്റിക്സ് വിഭാഗം മേധാവി പ്രൊഫ.ജോണിനെ അപമാനിച്ചുവെന്ന് ആരോപിച്ച് പൊളിറ്റിക്സ് വിഭാഗത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും ക്ലാസ് ബഹിഷ്കരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച പ്രദീപിന്റെ നാടോടിനൃത്തം അരങ്ങേറിയത്.

എംഎയ്ക്ക് മഹാരാജാസ് കോളജില്‍ ആര്‍ട്സിനും സ്പോര്‍ട്സിനും എട്ട് സീറ്റ് വീതം സംവരണമുണ്ട്. ആര്‍ട്സ് വിഭാഗത്തില്‍ സംവരണം നിശ്ചയിക്കുന്ന അധ്യാപകന്‍ പ്രദീപിനെ അഡ്മിഷന് തിരഞ്ഞെടുത്ത് കത്ത് നല്‍കി. 99-2000 വര്‍ഷത്തേക്കുള്ള നിയമനം എന്നാണ് കത്തില്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നത്. കത്തുമായി പൊളിറ്റിക്സ് വിഭാഗം മേധാവി പ്രൊഫ.ജോണിന്റെ അടുത്തുചെന്ന പ്രദീപിനെ മതിയായ രേഖകളില്ലെന്ന കാരണത്താല്‍ തിരിച്ചയച്ചു.

ഇതറിഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ അടുക്കല്‍ വെള്ളിയാഴ്ച പരാതിയുമായെത്തി. കാര്യം വിശദീകരിക്കാന്‍ വകുപ്പ് മേധാവിയെ പ്രിന്‍സിപ്പല്‍ വിളിച്ചുവരുത്തി. പ്രൊഫ.ജോണ്‍ മുറിയില്‍ കയറിയതോടെ വിദ്യാര്‍ഥികള്‍ മുറിയിലേക്ക് ഇരച്ചുകയറി. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും ഏറെ നേരം തടഞ്ഞുവെച്ചു. ഇതില്‍ പ്രതിഷേധിച്ച് കോളജിലെ പൊളിറ്റിക്സ് വിഭാഗത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ക്ലാസുകള്‍ ബഹിഷ്കരിക്കുകയായിരുന്നു. സ്റാഫ് കൗണ്‍സില്‍ വിളിച്ചുകൂട്ടണമെന്ന് അധ്യാപകര്‍ ആവശ്യപ്പെടുകയും ചെയ്തു.

അഡ്മിഷന്‍ ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍ പ്രദീപിനില്ലെന്നാണ് പൊളിറ്റിക്സ് വിഭാഗത്തിലെ അധ്യാപകര്‍ പറയുന്നത്. മാല്യങ്കര എസ്എന്‍എം കോളജിലാണ് പ്രദീപ് ബിഎ ഇക്കണോമിക്സ് പഠിച്ചത്. പഠനം പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷമെടുത്തു. ബിഎ പഠനകാലത്ത് യൂണിവേഴ്സിറ്റി തലത്തില്‍ പ്രദീപിന് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം പ്രദീപ് മഹാരാജാസില്‍ കഴിഞ്ഞ വര്‍ഷം ബിഎ മ്യൂസിക് കോഴ്സിന് ചേര്‍ന്നു. സര്‍വകലാശാല യുവജനോത്സവത്തില്‍ കലാപ്രതിഭയുമായി.

പക്ഷേ ഒരിക്കല്‍ പോലും പ്രദീപ് ക്ലാസില്‍ കയറിയിരുന്നില്ലെന്ന് അധ്യാപകര്‍ പറയുന്നു. ഒരു വര്‍ഷം ബിഎ മ്യൂസിക് പഠിച്ച ശേഷമാണ് പ്രദീപ് എംഎ പൊളിറ്റിക്സിന് അപേക്ഷിക്കുന്നത്. ബിഎ ഇക്കണോമിക്സിന് ഉപവിഷയമായി പ്രദീപ് പൊളിറ്റിക്സ് പഠിച്ചിട്ടുണ്ടെങ്കിലും ആര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കാന്‍ ഇത് മതിയായ യോഗ്യതയല്ലന്നൊണ് അധ്യാപകര്‍ പറയുന്നത്. മാത്രമല്ല ബിഎ മ്യൂസിക് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് പ്രദീപിന് കലാപ്രതിഭ പട്ടം കിട്ടിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടയില്‍ അധ്യാപകരുടെ ആവശ്യപ്രകാരം പ്രിന്‍സിപ്പല്‍ തിങ്കളാഴ്ച സ്റാഫ് കൗണ്‍സില്‍ വിളിച്ചുകൂട്ടി. പ്രശ്നം പഠിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഹിസ്ററി വിഭാഗം മേധാവി അധ്യക്ഷനായി എട്ടംഗ സമിതിയെ സ്റാഫ് കൗണ്‍സില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more