കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ടൂറിസം വെബ്സൈറ്റ് ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള വിനോദ സഞ്ചാരവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ കേരള ടൂറിസം.ഒആര്‍ജി(http://www.keralatourism.org) ,ഇനി മുതല്‍ ,ഫ്രഞ്ച്(http://www.keralatourism.org/French/Tourism.html) , ജര്‍മന്‍(http://www.keralatourism.org/German/Tourism.html) ഭാഷകളിലും.

പുതിയ സൈറ്റുകള്‍ ഒക്ടോബര്‍ 23 തിങ്കളാഴ്ച നിലവില്‍ വന്നു. ഇംഗ്ലീഷിലുള്ള സൈറ്റിന്റെ ഫ്രഞ്ച് , ജര്‍മന്‍ വിവര്‍ത്തനങ്ങളാണ് ഇവ.

ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രഞ്ച്, ജര്‍മന്‍ സൈറ്റുകള്‍ ആവിഷ്കരിച്ചിരിക്കുന്നത്.

അടുത്ത കാലത്തായി സംസ്ഥാനത്തെത്തുന്ന വിദേശവിനോദ സഞ്ചാരികളില്‍ നല്ല പങ്കും ഫ്രാന്‍സില്‍ നിന്നും ജര്‍മനിയില്‍ നിന്നുമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. കേരളത്തിലെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് ധാരാളം അന്വേഷണങ്ങളും ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലെ മികച്ച വെബ്സൈറ്റുകളിലൊന്നാണ് കേരളടൂറിസം.ഒ ആര്‍ ജി.പലതവണ മികച്ച വെബ്സൈറ്റിനുള്ള അവാര്‍ഡും ഈ സൈറ്റ് നേടിയിട്ടുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനുകളെല്ലാം കേരളടൂറിസം സൈറ്റിനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

20 മാസങ്ങള്‍ക്കു മുമ്പാണ് സൈറ്റ് നിലവില്‍ വന്നത്. ഇപ്പോള്‍ ആയിരത്തോളം ലിങ്കുകള്‍ ഈ സൈറ്റിലുണ്ട്. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് കേരളത്തിന്റെ വളരെ വിശദമായ മാപ് സൈറ്റില്‍ ഉടന്‍ തന്നെ കൊടുക്കും.

മാസം തോറും 45,000 സന്ദര്‍ശകര്‍ സൈററിലെത്തുന്നുണ്ടെന്നാണ് കണക്ക്. 12 ലക്ഷമാണ് ഏകദേശ ഹിറ്റ്. പേജ് വ്യൂ ഒരു ലക്ഷവും.

അടുത്തു തന്നെ പുതിയൊരു അഭിമുഖ കോളം സൈറ്റിലുണ്ടാകും. മാസം തോറും കേരളത്തിലെത്തുന്ന പ്രമുഖനായ സഞ്ചാരിയുമായുള്ള അഭിമുഖമാണ് ഈ കോളത്തില്‍.

ഫ്രഞ്ച്, ജര്‍മന്‍ സൈറ്റുകളുടെ ഉദ്ഘാടന ചടങ്ങില്‍ ടൂറിസം സെക്രട്ടറി അമിതാഭ് കാന്ത്, ടൂറിസം ഡയറക്ടര്‍ ഡോ. വി വേണു, കെ ടി ഡി സി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ ജയതിലക് എന്നിവര്‍ സംബന്ധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X