കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
കണ്ണൂര്‍: തലശേരിക്കടുത്ത് കൊളശേരിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം വെട്ടിക്കൊന്നു. ഒക്ടോബര്‍ 26 വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ഈ സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് കൊളശേരിയില്‍ വെച്ച് ഒരു ബിജെപി പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം മാരകമായി വെട്ടിപരിക്കേല്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് സിപിഎം പ്രവര്‍ത്തകന്റെ കൊല എന്ന് കരുതുന്നത്.
കൊളശേരി കളരിമുക്കിലെ ചന്ത്രാേേത്തു താഴെകുനിയില്‍ റജീഷ് (19) ആണ് അക്രമികളുടെ കൊലക്കത്തിക്കിരയായത്. വെട്ടേറ്റ ബിജെപി പ്രവര്‍ത്തകന്‍ റജിലി (18)നെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വര്‍ക്ക്ഷോപ്പ് ജോലിക്കാരനായ റജീഷിനെ കുയ്യാലിയിലെ ശ്രീലക്ഷ്മി ഓട്ടോ ഗാരേജില്‍ കയറിയാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മഴു, വാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ റജീഷിന്റെ തല പിളര്‍ന്നുപോയി. സംഭവസ്ഥലത്തുവെച്ചു തന്നെ റജീഷ് മരിച്ചു.
കുയ്യാലിയിലെ ഒരു ബസ് ഷെല്‍ട്ടറിനു സമീപം വെച്ചാണ് റജിലിന് വെട്ടേറ്റത്. ജന്മഭൂമി ഏജന്റായ റജില്‍ പത്രവിതരണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെട്ടേറ്റത്.












Click it and Unblock the Notifications