കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിമാനക്കൂലി വര്‍ധനവില്ല
ദില്ലി: ഹജ്ജ് തീര്‍ഥാടകര്‍ വിമാനക്കൂലിയിനത്തില്‍ അടക്കേണ്ട തുക 12,000 രൂപയായി നിലനിര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഓരോ ഹജ്ജ് തീര്‍ഥാടകനും കേന്ദ്രസര്‍ക്കാര്‍ 19,044 രൂപ സബ്സിഡി അനുവദിക്കും. കഴിഞ്ഞ വര്‍ഷത്തിലേതിനേക്കാള്‍ 936 രൂപ കൂടുതലാണ് സബ്സിഡിയായി അനുവദിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 30 തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജനാണ് ഇക്കാര്യം അറിയിച്ചത്.
72,000 ഹജ്ജ് തീര്‍ഥാടകര്‍ ഈ വര്‍ഷമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 150 കോടിയാണ് സബ്സിഡിയായി അനുവദിക്കുന്നത്----മഹാജന്‍ പറഞ്ഞു.