കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്ചാര്‍ജ് വര്‍ധന വേണ്ടിവരുമെന്ന് മന്ത്രി നാണു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഡീസല്‍ വിലവര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ധന വേണ്ടിവരുമെന്ന് ഗതാഗതമന്ത്രി സി.കെ.നാണു പറഞ്ഞു. നവംബര്‍ ആദ്യവാരം ചേരുന്ന കേന്ദ്രമന്ത്രിസഭ ഇതു സംബന്ധിച്ച് കൈക്കൊള്ളുന്ന തീരുമാനമെന്തെന്നറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.

ഒക്ടോബര്‍ 30 തിങ്കളാഴ്ച എറണാകുളം ഗസ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡീസല്‍ വിലവര്‍ധനയുടെ ആഘാതം ജനങ്ങളിലേക്കെത്തിക്കാന്‍ പരമാവധി ശ്രമിക്കണമെന്നാണ് ഇടതുമുന്നണി കൈകൊണ്ടിട്ടുള്ള നയപരമായ തീരുമാനം. വിശദമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം മാത്രമേ ചാര്‍ജ് വര്‍ധന സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുകയുള്ളൂ. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും നാണു വെളിപ്പെടുത്തി.

ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് സ്വകാര്യ ബസ്സുടമകള്‍ മാത്രമല്ല കെഎസ്ആര്‍ടിസിയും കടുത്ത പ്രതിസന്ധിയിലാണ്. ഇടക്കാലത്ത് ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ പ്രതിദിന നഷ്ടം മൂന്നര കോടി രൂപയാണ്. ഡീസല്‍ വിലവര്‍ധനയയെ തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തി ചാര്‍ജ് വര്‍ധനയല്ലാതെ മറ്റെന്തെങ്കിലും പോംവഴി ഉണ്ടോയെന്ന് ആലോചിച്ചുവരികയാണ്.

ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മിനിമം ചാര്‍ജ് 1.25 രൂപയില്‍ നിന്ന് 1.75 രൂപയായി ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ മിനിമം ചാര്‍ജ് 2.50 രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. ഇത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

കൊച്ചി നഗരത്തില്‍ ബസ് പണിമുടക്ക് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ് ആരംഭിക്കമെന്ന കാര്യം പരിഗണനയിലുണ്ട്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇതിന് ഏറെ ബുദ്ധിമുട്ടുണ്ട്. നിര്‍ണായകഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി നോക്കാതെ സമാന്തര സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തയാറാകും.

പേര്യ മരംമുറി കേസില്‍ വനംവകുപ്പ് ചട്ടങ്ങള്‍ക്കനുസൃതമായണ് പ്രവര്‍ത്തിച്ചതെന്ന് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പറഞ്ഞു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെന്‍ഷന്‍ കാലം കഴിഞ്ഞപ്പോള്‍ തിരിച്ചെടുത്തെന്നേയുള്ളൂ. കേസ് പിന്‍വലിച്ചിട്ടില്ല. മരംമുറിക്കാര്‍ക്ക് അനുകൂലമായ ഒരു നടപടിയും വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X