കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്കാരി നയം പ്രഖ്യാപിക്കണം: ബിജെപി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ അബ്കാരി നയം പ്രഖ്യാപിക്കണമെന്നും പഴുതുകള്‍ അടച്ചുകൊണ്ട് അബ്കാരി നിയമം തിരുത്തിയെഴുതണമെന്നും ബിജെപി വൈസ് പ്രസിഡന്റ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

വ്യക്തമായ അബ്കാരി നയമോ നല്ല അബ്കാരി നിയമമോ ഇല്ലാത്തതുകൊണ്ടാണ് മദ്യദുരന്തങ്ങളുണ്ടായതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഒക്ടോബര്‍ 31 ചൊവാഴ്ച കോഴിക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും സിപിഎമ്മിന് മദ്യമാഫിയയുമായുള്ള ബന്ധങ്ങളും പൊലീസ്-എക്സൈസ് സംവിധാനം അധോലോകത്തിന്റെ പിണിയാളുകളായി മാറിയതുമാണ് ഇപ്പോഴത്തെ ശോച്യാവസ്ഥക്ക് കാരണമായത്.

750 മില്ലിലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യം കൈയില്‍ വെച്ചിരിക്കുന്നയാളെ അറസ്റ് ചെയ്ത് ജയിലിലിടാന്‍ നിയമമുള്ളപ്പോഴാണ് യാതൊരു തടസവുമില്ലാതെ സര്‍ക്കാര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ ഒരു ലിറ്റര്‍ കുപ്പികള്‍ വില്‍ക്കുന്നതെന്ന് ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി.

ഔദ്യോഗിക കണക്കുകളനുസരിച്ച് മദ്യഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് ഇതായിരുന്നില്ല സ്ഥിതി.

കൈരളി ചാനലിന്റെ ഓഹരിയുടമകളുടെയും ചാനലിന് സംഭാവന നല്‍കിയിട്ടുള്ളവരുടെയും പേരുകള്‍ സിപിഎം വെളിപ്പെടുത്തണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X