കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വദേശിസഭ ബിജെപി അജണ്ടയിലില്ല: ലക്ഷ്മണ്‍

  • By Super
Google Oneindia Malayalam News

ചെന്നൈ: ഭാരതത്തിലെ ക്രൈസ്തവസഭകള്‍ സ്വദേശിവല്കരിക്കണമെന്ന ആര്‍എസ്എസ് മേധാവി സുദര്‍ശന്റെ നിര്‍ദ്ദേശത്തോട് ബിജെപിക്ക് യോജിപ്പില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് ബംഗാരുലക്ഷ്മണ്‍ വ്യക്തമാക്കി. സ്വദേശിസഭ ബിജെപി അജണ്ടയിലില്ലെന്ന് അദ്ദേഹം നവംബര്‍ നാല് ശനിയാഴ്ച ഇവിടെ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഇന്ത്യയിലെ ക്രൈസ്തവസഭകള്‍ തന്നെ ഇക്കാര്യത്തില്‍ വാദപ്രതിവാദം ആരംഭിച്ചിട്ട് 500 വര്‍ഷമായി. ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ടതും തീരുമാനമെടുക്കേണ്ടതും ഇവിടത്തെ ജനങ്ങളാണെന്ന് ബംഗാരു ലക്ഷ്മണ്‍ പറഞ്ഞു.

എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടി ബിജെപിയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിരിക്കുകയാണ് . നാഗ്പൂരില്‍ താന്‍ നടത്തിയ അഭ്യര്‍ത്ഥന മാനിച്ച് പിന്നോക്ക വിഭാഗങ്ങളിലും ന്യൂനപക്ഷങ്ങളിലും പെട്ട നിരവധി പേര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. തമിഴ്നാട്ടിലെ ബിജെപി ആസ്ഥാനമായ കമലാലയത്തില്‍ ബംഗാരു ലക്ഷ്മണിന്റെ സാന്നിദ്ധ്യത്തില്‍ ഒക്ടോബര്‍ നാല് ശനിയാഴ്ച പരമ്പരാഗത വേഷമണിഞ്ഞെത്തിയ നിരവധി മുസ്ലീങ്ങള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

ഉത്തര്‍ പ്രദേശ് ഗവര്‍ണറായിരുന്ന സൂരജ് ഭാനെ ഹിമാചലിലേക്കു മാറ്റിയത് ഗവര്‍ണര്‍മാരുടെ പതിവു സ്ഥലംമാറ്റത്തിന്റെ ഭാഗമായി മാത്രമാണെന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞു. പിന്നോക്കവിഭാഗങ്ങളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ സൂരജ് ഭാന്‍ അടുത്തയിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

ആര്‍എസ്എസ്സും ബിജെപിയും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടെന്ന കാര്യം അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപി രാഷ്ട്രീയ പ്രസ്ഥാനമാണെന്നും ആര്‍എസ്എസ് സാമൂഹിക- സാംസ്കാരിക സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വിശ്വഹിന്ദുപരിഷത്തിന്റെ പ്രഖ്യാപനത്തെ ബിജെപി അദ്ധ്യക്ഷന്‍ ന്യായീകരിച്ചു. തങ്ങളുടെ ഭാവി പരിപാടിയെക്കുറിച്ച് ജനങ്ങളെ അറിയിക്കുക മാത്രമാണ് വിഎച്ച്പി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X