കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗുരുവായൂര്‍- കുറ്റിപ്പുറം പാത ഉടന്‍ പൂര്‍ത്തിയാക്കും
തൃശ്ശൂര്‍: ഇഴഞ്ഞുനീങ്ങുന്ന ഗുരുവായൂര്‍- കുറ്റിപ്പുറം റെയില്‍ പാതയുടെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു.
ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ തുക അടുത്ത റെയില്‍വേ ബജറ്റില്‍ വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ നാല് ശനിയാഴ്ച ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍ പരിശോധന നടത്തിയശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
തൃശ്ശൂര്‍ ഗുരുവായൂര്‍ മേഖലയില്‍ ലക്ഷ്വറി റെയില്‍ കാര്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും രാജഗോപാല്‍ പറഞ്ഞു.