Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാത്ത ചാനലുകളുടെ പണം പിരിക്കരുത്: കോടതി

ഹൈദരാബാദ്: പ്രേക്ഷകര്‍ കാണുന്നില്ലെങ്കിലും അവരില്‍ നിന്ന് മാസവരിസംഖ്യ നിര്‍ബന്ധപൂര്‍വം പിരിക്കുന്ന ഏര്‍പ്പാട് കേബിള്‍ പേചാനലുകള്‍ അവസാനിപ്പിക്കണമെന്ന് ആന്ധ്രാ ഹൈക്കോടതി വിധിച്ചു.നവംബര്‍ ആറ് തിങ്കളാഴ്ചയാണ് ആന്ധ്രാഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ദൂരവ്യാപകഫലമുളവാക്കുന്ന ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

വിജയവാഡയില്‍ നിന്നുള്ള സുബരാമ റെഡ്ഡി എന്ന ഒരു കേബിള്‍ ഓപ്പറേറ്റര്‍ നല്കിയ പരാതിയിന്മേലായിരുന്നു ഈ വിധി.സ്റാര്‍ ടിവി ,സീടിവി, സോണി എന്റര്‍ടെയിന്റ് മെന്റ് ടിവി,ഡിസ്കവറി ചാനല്‍,മോഡി എന്റര്‍ടെയിന്റ് മെന്റ് ടിവി,എച്ച് ബിഒ എന്നീ പേചാനലുകളെയാണ് ഹൈക്കോടതി വിലക്കിയിട്ടുള്ളത്.ഒരു കാരണവശാലും പ്രേക്ഷകന്‍ കാണാത്ത ചാനലുകളുടെ മാസവരിസംഖ്യ അവനില്‍ നിന്ന് ഈടാക്കരുതെന്ന് കോടതിവിധിയില്‍ പറയുന്നു.

ആന്ധയില്‍ 24പേചാനലുകള്‍ ചേര്‍ന്ന് കേബിള്‍ കണക്ഷനുള്ള ഓരോ വീട്ടില്‍ നിന്നും മാസവരിസംഖ്യയായി 76.55 രൂപവീതമാണ് പിരിക്കുന്നത്.പ്രേക്ഷകന്‍ എല്ലാ ചാനലുകളും ഉപയോഗിച്ചാലും ഇല്ലെങ്കിലും 76.55 രൂപ ഇപ്പോള്‍ ഈടാക്കുന്നുണ്ട്.

ഇഎസ്പിഎന്‍ 8.25രൂപ,സ്റാര്‍ സ്പോര്‍ട്സ് 6.20രൂപ,ഡിസ്കവറി ആന്റ് അനിമല്‍ ചാനല്‍ 7.00രൂപ,എഎക്സ്എന്‍ 4.50 രൂപ,ഹാള്‍ മാര്‍ക്ക് ആന്റ് കെര്‍മിറ്റ് 6.00 രൂപ,സെറ്റ് മാക്സ് 5.00 രൂപ,സിഎന്‍ബിസി 2.90 രൂപ,സീ പാക്കേജ് (സീ ഇംഗ്ലീഷ്-സീ മൂവീസ് -സീ സിനിമ) 10.00 രൂപ,സ്റാര്‍ പ്ലസ് 8.00 രൂപ,സ്റാര്‍ മൂവീസ് 8.50 രൂപ,സ്റാര്‍ വേള്‍ഡ് 5.00 രൂപ,നാഷണല്‍ ജ്യോഗ്രാഫിക് 5.00 രൂപ,സ്റാര്‍ ന്യൂസ് 5.00 രൂപ,ചാനല്‍ വി 5.00 രൂപ എന്നിങ്ങനെയാണ് മാസവരിസംഖ്യ ഈടാക്കുന്നത് .

ഇന്ത്യയില്‍ 50 ശതമാനം കേബിള്‍ കണക്ഷനുകളും ചെറിയ ടൗണുകളിലാണ്.ഇവിടങ്ങളിലാകട്ടെ കാര്യമായി പ്രേക്ഷകര്‍ ഇല്ലതാനും.എന്നാല്‍ ഈ പേചാനലുകള്‍ പ്രേക്ഷകന്‍ കണ്ടാലും കണ്ടില്ലെങ്കിലും അവരില്‍ നിന്നും നിര്‍ബന്ധപൂര്‍വം തുക ഈടാക്കുകയാണ്.പ്രേക്ഷകന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാസവരിസംഖ്യ കൊടുക്കാന്‍ അവന്‍ ബാധ്യസ്ഥനാണ്.പ്രേക്ഷനെ ബ്ലാക് മെയില്‍ ചെയ്തിട്ടെന്നതുപോലെയാണ് പേചാനലുകള്‍ പണം പിരിക്കുന്നതെന്നായിരുന്നു പരാതിക്കാരനായ പി.സുബരാമറെഡ്ഡിയുടെ വാദം.

ഇരുഭാഗത്തെയും വാദമുഖങ്ങള്‍ കേട്ടശേഷമാണ് ചീഫ് ജസ്റിസ് ലിബര്‍ഹാന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.പ്രേക്ഷകന്‍ കാണാത്ത ചാനലുകളുടെ വരിസംഖ്യ ഒരുകാരണവശാലും അവനില്‍ നിന്നും ഈടാക്കരുതെന്ന് വിധിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+