Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗ്ലാദേശിന് 400 റണ്‍സ്

ധാക്ക: ബംഗ്ലാദേശിന് ടെസ്റ് ക്രിക്കറ്റില്‍ സ്വപ്ന തുല്യമായ അരങ്ങേറ്റം. ഇന്ത്യക്കെതിരായ ഏക ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ അവര്‍ 400 റണ്‍സെടുത്തു.

ആദ്യടെസ്റില്‍ തന്നെ സെഞ്ച്വറി നേടിയ ആമിനുള്‍ ഇസ്ലാമിന്റെ പ്രകടനമാണ് ബംഗ്ലാദേശ് നിരയില്‍ തിളക്കമേറ്റിയത്. 379 പന്ത് നേരിട്ട് 145 റണ്‍സ് എടുത്ത ഇസ്ലാം അവസാനം അഗാര്‍ക്കറിന്റെ പന്തില്‍ ശ്രീനാഥിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു.

ഒന്നാം ദിവസത്തെ സ്കോറായ ആറിന് 239 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശ് പിന്നോക്കം പോകാന്‍ തയ്യാറല്ലായിരുന്നു. ഇസ്ലാമും മസൂദും (32) ചേര്‍ന്ന് ഇന്ത്യന്‍ ബൗളിംഗ് നിരയെ പിച്ചിച്ചീന്തി.

ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിക്ക് ഫലപ്രാപ്തി കണ്ടെത്താനായത് ബംഗ്ലാദേശ് 324ല്‍ എത്തിയതിനു ശേഷമാണ്. മസൂദിനെ ജോഷി പുറത്താക്കി. പിന്നീടെത്തിയ റഫീഖും (22) ഹുസൈനും (28) ചെറുത്തു നില്പ് ശക്തമാക്കിയതോടെ ബംഗ്ലാദേശ് 400ലേക്ക് കുതിച്ചു.

ഇന്ത്യയ്ക്കു വേണ്ടി സ്പിന്നര്‍ സുനില്‍ ജോഷി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍ എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതവും സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഒരു വിക്കറ്റും ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+