Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഏഴുവിക്കറ്റിന് 366

ധാക്കാ: ബംഗ്ലാദേശുമായുള്ള ടെസ്റില്‍ മൂന്നാംദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 366 റണ്‍സെടുത്തു.

കളി നിര്‍ത്തുമ്പോള്‍ 71 റണ്‍സെടുത്ത സുനില്‍ ജോഷിയും അഞ്ച് റണ്ണെടുത്ത അഗാര്‍ക്കറും ബാറ്റ് ചെയ്യുകയാണ്.ഏഴാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഗാംഗുലി-ജോഷി കൂട്ടുകെട്ടാണ് ഇന്ത്യയെ ഒരു വലിയ പതനത്തില്‍ നിന്ന് കരകയറ്റിയത്.

ഒരു വിക്കറ്റിന് 81 റണ്‍സെന്ന നിലയില്‍ നവംബര്‍ 12 ഞായറാഴ്ച ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വിക്കറ്റുകള്‍ അതിവേഗം കൊഴിയുകയായിരുന്നു.58 റണ്‍സെടുത്ത രമേഷിന്റെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ പതനം തുടങ്ങിയത്.

43 റണ്‍സെടുത്ത് കാര്‍ത്തികും പുറത്തായി.തുടര്‍ന്ന് വന്ന സച്ചിനും ദ്രാവിഡിനും കാര്യമായി ഒന്നും ചെയ്യാനായില്ല. 18 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്ക് സച്ചിന്റെ വിക്കറ്റും 28 റണ്‍സെടുത്ത ദ്രാവിഡിന്റെ വിക്കറ്റും വീണു.തുടര്‍ന്ന് വന്ന ഗാംഗുലി ശരിക്കും ഒരു ക്യാപ്റ്റന്റെ കളി പുറത്തെടുക്കുകയായിരുന്നു.പക്ഷെ ഗാംഗുലിക്ക് പിന്തുണ നല്കുന്നതില്‍ സാബാകരിം പരാജയപ്പെട്ടു.15 റണ്‍സെടുത്ത് പുറത്തുപോയ സാബാ കരിമിനു പകരം വന്ന സുനില്‍ ജോഷിയാണ് പിന്നീട് ആ ദൗത്യം പൂര്‍ത്തിയാക്കിയത്.

84 റണ്‍സെടുത്ത ഗാംഗുലി റഹ്മാന്റെ പന്തിലാണ് പുറത്തായത്.ബംഗ്ലാദേശ് ക്യാപ്റ്റന്‍ നയിമുര്‍ റഹ്മാനാന്റെ ബൗളിങ്ങാണ് ഇന്ത്യയുടെ താളം തെറ്റിച്ചത്.റഹ്മാന്‍ 110 റണ്‍സ് മാത്രം നല്കി അഞ്ച് വിലപിടിച്ച ഇന്ത്യന്‍ വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+