Get Updates
Get notified of breaking news, exclusive insights, and must-see stories!

കോപ്റ്റര്‍ വെടിവെച്ചിട്ടതെന്ന് സംശയം: ടിപ്നിസ്

ദില്ലി: ഇന്ത്യാ-പാക് അതിര്‍ത്തിയിലെ റാന്‍ ഓഫ് കച്ചില്‍ തകര്‍ന്നു വീണ ഹെലികോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തിയതായിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന കരുതുന്നു.

നവംബര്‍ 14 ചൊവാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചതിനുശേഷം എയര്‍ ചീഫ് മാര്‍ഷല്‍ എ.വൈ. ടിപ്നിസ് സ്റാര്‍ ന്യൂസിനോട് പറഞ്ഞതാണ് ഇക്കാര്യം. കോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തിയതാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമമായി എന്തെങ്കിലും പറയാന്‍ സമയമായിട്ടില്ല - ടിപ്നിസ് പറഞ്ഞു.

സംഭവത്തില്‍ ഏഴു പേര്‍ മരിച്ചിരുന്നു. അഞ്ച് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കോപ്റ്ററില്‍ 12 പേരാണുണ്ടായിരുന്നത്. റഷ്യന്‍ നിര്‍മ്മിതമായ എംഐ-8 കോപ്റ്റര്‍ നവംബര്‍ 12ന് ഞായറാഴ്ചയാണ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+