കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: കേരളം വിദഗ്ദ്ധസമിതി ഉണ്ടാക്കി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ നിലപാട് സുപ്രീം കോടതിയില്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമവിദഗ്ദ്ധരുടെ ആറംഗ സമിതി രൂപീകരിച്ചു.

മുന്‍ അറ്റോര്‍ണി ജനറല്‍ അശോക് ദേശായി ആണ് വിദഗ്ദ്ധസമിതിയുടെ തലവന്‍. അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരന്‍, സ്റാന്‍ഡിങ് കോണ്‍സല്‍ ജി.പ്രകാശം, സുപ്രീം കോടതിയിലെ അഭിഭാഷകരായ രാജീവ് ദിവാന്‍, മല്ലികാര്‍ജ്ജുന്‍, പല്ലവന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍.

ജലസേചന മന്ത്രി വി.പി.രാമകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍ നായര്‍, പി.ജെ.ജോസഫ്, സി.കെ.നാണു, ടി.ശിവദാസമേനോന്‍, വി.സി.കബീര്‍ എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതിയാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന ജലപ്രശ്നമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ തീരുമാനം ഇക്കാര്യത്തില്‍ പ്രസക്തമാണോ എന്നു പരിശോധിക്കുകയായിരിക്കും വിദഗ്ദ്ധസമിതി ആദ്യം ചെയ്യുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X