ഉറവമ്പാടി ആദിവാസി കോളനിയില്‍ പട്ടിണി
പാലക്കാട്: ആദിവാസി കോളനികളിലെ പട്ടിണി ദുരിതം തുടരുന്നു. പാലക്കാട്ടെ ഉറവമ്പാടി ആദിവാസി കോളനിയിലെ അറുപതോളം പേര്‍ പട്ടിണിയില്‍ കഴിയുകയാണ്.
പറമ്പിക്കുളം ആദിവാസി മേഖലയിലെ നെന്മാറ ഡിവിഷന്റെ കീഴിലാണ് ഉറവമ്പാടി കോളനി. കാട്ടുകിഴങ്ങും അരുവിയിലെ വെള്ളവും കൊണ്ടുമാത്രം മാസങ്ങളായി ജീവിതം തള്ളിനീക്കുകയാണ് കോളനിയിലെ അന്തേവാസികള്‍. മതിയായ ഭക്ഷണം കിട്ടാതെ ആദിവാസികള്‍ ശാരീരികമായി തളര്‍ന്നിരിക്കുകയാണ്. ഭക്ഷണം കിട്ടാതെ കഷ്ടതയനുഭവിക്കുന്നവരില്‍ കുട്ടികളും പെടുന്നു.
കോളനി സന്ദര്‍ശിച്ച പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ നിയമസഭാ സമിതിയോട് ആദിവാസികള്‍ മാസങ്ങളായി തങ്ങള്‍ പട്ടിണിയിലാണെന്ന് പരാതിപ്പെട്ടിരുന്നു. സമിതിയുടെ നടപടികള്‍ക്കായി കാത്തിരിക്കുകയാണ് ഇവര്‍.
വനം വകുപ്പിന്റെ ജോലികള്‍ ചെയ്താണ് കോളനി നിവാസികള്‍ വരുമാനം കണ്ടെത്തുന്നത്. ഈ ജോലികള്‍ ഇപ്പോള്‍ കുറവാണ്. അതിനാല്‍ കോളനിയിലെ മിക്കവരും ജോലിയില്ലാതെ വിഷമിക്കുകയാണ്. പുറംലോകവുമായി ബന്ധമില്ലാത്ത വിധം കാട്ടിനകത്തെ കോളനിയില്‍ കഴിയുന്ന ആദിവാസികള്‍ക്ക് ഭക്ഷണത്തിന് പണം കണ്ടെത്താന്‍ മറ്റു മാര്‍ഗവുമില്ല.












Click it and Unblock the Notifications