Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാസിന് സെഞ്ച്വറി; ഇന്ത്യ രണ്ടിന് 306

നാഗ്പൂര്‍: സിംബാബ്വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യദിവസം ഇന്ത്യ മികച്ച നിലയില്‍. ഓപ്പണര്‍ എസ്എസ് ദാസിന്റെ ആദ്യടെസ്റ് സെഞ്ച്വറിയുടെയും രാഹുല്‍ ദ്രാവിഡിന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് നേടി.

93 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്ന രാഹുല്‍ ദ്രാവിഡിനൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (49) ക്രീസില്‍.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ സൗരവ് ഗാംഗുലി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെക്കുന്നതായിരുന്നു ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട്. ദാസിനൊപ്പം മികച്ച പ്രകടനം കാഴ്ച വെച്ച എസ് രമേഷ് വേഗത്തിലാണ് റണ്‍സെടുത്തത്. 65 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത രമേഷിന് അര്‍ധസെഞ്ച്വറി പൂര്‍ത്തീകരിക്കാനുള്ള ഭാഗ്യമുണ്ടായില്ല. രമേഷ് റണ്ണൗട്ടാവുമ്പോള്‍ ഇന്ത്യ സ്കോര്‍ബോര്‍ഡില്‍ 71 റണ്‍സ് ചേര്‍ത്തിരുന്നു.

തുടര്‍ന്നെത്തിയ ദ്രാവിഡും രമേഷും ചേര്‍ന്ന് ദീര്‍ഘമായ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കഴിഞ്ഞ ടെസ്റില്‍ ഗംഭീരപ്രകടനം കാഴ്ചവെച്ച ദ്രാവിഡ് നാഗ്പൂരിലും സിംബാബ്വെ ബൗളര്‍മാര്‍ക്ക് യാതൊരവസരവും നല്‍കാതെ ഗംഭീരമായ ഇന്നിംഗ്സ് പടുത്തുയര്‍ത്തുകയായിരുന്നു.

ചായക്കു ശേഷം മികച്ച ബാറ്റിംഗാണ് ദ്രാവിഡും ദാസും കാഴ്ച വെച്ചത്. 150 റണ്‍സിനു ശേഷം 50 റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാന്‍ 59 പന്തുകളേ ഇരുവര്‍ക്കും ആവശ്യം വന്നുളളൂ.

155 റണ്‍സെടുത്ത കൂട്ടുകെട്ട് അവസാനിപ്പിച്ചത് മുര്‍ഫിയാണ്. കാംപെല്‍ ക്യാച്ചെടുക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ രണ്ടിന് 227 എന്ന നിലയിലായിരുന്നു. ദാസ് 110ഉം.

ദ്രാവിഡിനൊപ്പം സച്ചിനെത്തിയതോടെ മറ്റൊരു ഗംഭീരമായ കൂട്ടുകെട്ട് കൂടി രൂപപ്പെടുകയായിരുന്നു. ഒന്നാം ദിവസം ബാക്കിയുള്ള ഓവറുകളില്‍ കിണഞ്ഞുശ്രമിച്ചിട്ടും ബൗളര്‍മാര്‍ക്ക് ഈ ബാറ്റിംഗ് ജോടിയെ പിരിക്കാനായില്ല.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+