കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര ഗീതാ സെമിനാര്‍ വ്യാഴാഴ്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രവും ഗീതാ സ്വാദ്ധ്യായ സമിതിയും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഗീതാ സെമിനാര്‍ ഡിസംബര്‍ ഏഴ് വ്യാഴാഴ്ച തുടങ്ങും.

അന്ന് വൈകുന്നേരം തിരുവനന്തപുരം ടാഗോര്‍ സെന്റിനറി തിയേറ്ററില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ഭായി മഹാവീര്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 15 വെള്ളിയാഴ്ച നടക്കുന്ന സമാപനസമ്മേളനത്തില്‍ തിബറ്റിന്റെ ആത്മീയാചാര്യന്‍ ദലായ് ലാമ, കേന്ദ്ര മാനവശേഷി വികസന മന്ത്രി ഡോ.മുരളി മനോഹര്‍ ജോഷി എന്നിവര്‍ സംബന്ധിക്കും.

ഒരാഴ്ച നീളുന്ന ഗീതാ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍ നടത്തുന്നതെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ.കെ.യു.ദേവദാസും ഡിസംബര്‍ നാല് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉദ്ഘാടന ദിവസം വൈകുന്നേരം 5.30ന് കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും ഗീതാപാരായണം നടത്തും. ആനുകാലികപ്രശ്നങ്ങളും ഭഗവദ്ഗീതയും എന്നതാണ് ഏഴു ദിവസത്തെ പരിപാടികളിലെ മുഖ്യ ചര്‍ച്ചാവിഷയം.

മുനി നാരായണപ്രസാദ്, പ്രൊഫ.വിഷ്ണു നാരായണന്‍ നമ്പൂതിരി, ഡോ.ആര്‍.വി.ജി.മേനോന്‍, സി.പി.നായര്‍, ഡോ.അലക്സാണ്ടര്‍ ജേക്കബ്, സുഗതകുമാരി, സ്വാമി സ്മരണാനന്ദ, ഡോ.എം.ജി.എസ്.നാരായണന്‍, സ്വാമിനി വിമലാനന്ദ, ഡോ.മാത്തൂര്‍ കൃഷ്ണമൂര്‍ത്തി, കപില്‍ കപൂര്‍, എസ്.ഗുരുമൂര്‍ത്തി, ഡോ.എം.എസ്.വല്യത്താന്‍, മൈക്കല്‍ ഡാനിനൊ, കിരിത് ജോഷി, ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികള്‍ ഗീതാ സമ്മേളനത്തില്‍ പ്രബന്ധങ്ങളവതരിപ്പിക്കും.

ആര്‍എസ്എസ് സര്‍സംഘ്ചാലക് കെ.എസ്.സുദര്‍ശന്‍, യുജിസി അധ്യക്ഷന്‍ ഹരിഗൗതം, എം.പി.വീരേന്ദ്രകുമാര്‍, വിഎസ്എസ്സി ഡയറക്ടര്‍ ഡോ.ജി.മാധവന്‍നായര്‍, സ്വാമി ചിദാനന്ദപുരി, കെ.പി.എസ്.മേനോന്‍, സുവര്‍ണ്ണ നാലപ്പാട് എന്നിവരും ഗീതാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.

ഭഗവദ് ഗീത ആസ്പദമാക്കി കാവാലം നാരായണ പണിക്കര്‍, പത്മാ സുബ്രഹ്മണ്യം, ചിത്രാ വിശ്വേശ്വരന്‍, ശ്യാമപ്രസാദ് എന്നിവര്‍ തയ്യാറാക്കിയ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുമെന്ന് പി.പരമേശ്വരനും ഡോ.ദേവദാസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X