കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂഹാനോന്‍ മാര്‍ പീലക്സിനോസിന് ഷഷ്ടിപൂര്‍ത്തി

  • By Staff
Google Oneindia Malayalam News

കല്‍പറ്റ: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ പീലക്സിനോസിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കാണ് ആഘോഷങ്ങളുടെ ഭാഗമായി രൂപം കൊടുത്തിരിക്കുന്നതെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ ഡിസംബര്‍ നാല് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബര്‍ ഒമ്പത് ശനിയാഴ്ച രാവിലെ എട്ടു മണിക്ക് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത ഷഷ്ടിപൂര്‍ത്തി സ്മാരക ഹാളിന് ശിലാസ്ഥാപനം നടത്തും.

കേന്ദ്രമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് സേവന വര്‍ഷ പ്രഖ്യാപനം നടത്തും. യുവജനക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്‍ മദ്യവര്‍ജന ബോധവല്‍ക്കരണയജ്ഞം ഉദ്ഘാടനം ചെയ്യും. സ്കോളര്‍ഷിപ്പ് വിതരണം മന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പിലും സഭ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം മന്ത്രി സി.കെ.നാണുവും നിര്‍വഹിക്കും.

മലബാര്‍ ഭദ്രാസനത്തിന്റെ ദ്വിതീയ ഇടയനായ ഡോ.യുഹാനോന്‍ മാര്‍ പീലക്സിനോസ് 1941 ഡിസംബര്‍ അഞ്ചിന് കോട്ടയം പാമ്പാടിയില്‍ തേലക്കാട്ടുശ്ശേരി കുടുംബത്തില്‍ ഇലപ്പനാല്‍ കുരുവിള ചാക്കോയുടെയും അന്നമ്മയുടെയും അഞ്ചാമത്തെ മകനായി ജനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X