കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലംതീറ്റിച്ച കേസില്‍ പൊലീസുകാര്‍ക്ക് തടവ്

  • By Staff
Google Oneindia Malayalam News

മുവാറ്റുപുഴ: പട്ടികജാതിക്കാരനായ യുവാവിനെ പൊലീസ് സ്റേഷന്‍ ലോക്കപ്പില്‍ വെച്ച് മലം തീറ്റിച്ച കേസില്‍ ആറ് പൊലീസുദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ. മുവാറ്റു പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി മീനച്ചില്‍ ഉള്ളനാക്കര പൂവത്തിങ്കല്‍ കെ.എസ്. സുകുമാരന്‍ നായര്‍ക്ക് അഞ്ച് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. മറ്റു അഞ്ച് പ്രതികള്‍ക്കും രണ്ടര വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ.

കോണ്‍സ്റബിള്‍മാരായ പിറവം കാഞ്ഞിരത്തിങ്കല്‍ ജോര്‍ജ് കെ. ജോസഫ്, കോട്ടപ്പടി ഐരൂര്‍ കിഴക്കേകുന്നേല്‍ കെ.വി. വര്‍ഗീസ്, ഐരാപുരം വേണാട്ട് ജോര്‍ജ്, പറവൂര്‍ പത്തംപുഴി വേളൂര്‍ മാരിയില്‍ പൗലോസ്, ഹെഡ് കോണ്‍സ്റബിള്‍ മുവാറ്റുപുഴ ഉപ്പനായില്‍ ചന്ദ്രന്‍ എന്നിവരാണ് ശിക്ഷ ലഭിച്ച മറ്റു പ്രതികള്‍.

മോഷണക്കേസില്‍ സംശയാസ്പദമായി 1988 മെയ് രണ്ടിന് കോതമംഗലം പൊലീസ് മാതിരപ്പിള്ളി പാറയ്ക്കല്‍ കൃഷ്ണന്‍ കുട്ടിയെ (37) അറസ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കാതെ പൊറോട്ടയില്‍ മലം പുരട്ടി തീറ്റിച്ചു എന്നാണ് കേസ്. ക്രൈംബ്രാഞ്ച് സിഐഡി അന്വേഷിച്ച കേസില്‍ ഡിവൈഎസ്പി എം. സുഗതനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X