കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തിനും വിഭ്രാന്തിക്കുമിടയില്‍ ഒരു കുടുംബം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മരണത്തിനും വിഭ്രാന്ത്രിക്കുമിടയില്‍ ആര്‍ത്തനാദം പോലെ ഒരു കുടുംബം. ഇത് കുടുംബനാഥന്റെ മരണത്തോടെ സമനിലതെറ്റിയ മനുഷ്യരുടെ ദുരിതമാണ്.

മേലാറന്നൂര്‍ പനയില്‍ പുത്തന്‍ വീട്ടിലെ ശിവശങ്കരന്‍ നായരുടെ മരണത്തോടെ കുടുംബത്തിലെ ഒരാളൊഴികെ എല്ലാവര്‍ക്കും സമനില തെറ്റിയിരിക്കുകയാണ്. ശിവശങ്കരന്‍ നായരുടെ ഭാര്യ പത്മാവതി അമ്മയും മക്കളായ രഞ്ജിനിയും അനില്‍കുമാറും ഇന്ന് മാനസികരോഗികളായിരിക്കുന്നു. ഏതു നിമിഷവും സമനില തെറ്റിയ അമ്മയുടെയും സഹോദരങ്ങളുടെ ആക്രമണം ഭയന്നുകഴിയുന്ന മൂത്ത മകന്‍ ശശിധരന്‍ നായര്‍ ലോകത്തെ നോക്കി പകച്ചു നില്‍ക്കുന്നു.

തയ്യല്‍തൊഴിലാളിയായിരുന്ന ശിവശങ്കരന്‍ നായര്‍ മരിച്ചത് 11 വര്‍ഷം മുമ്പാണ്. അന്ന് മുതലേ ദാരിദ്യ്രത്തിന്റെ പടുകുഴിയിലായിരുന്ന കുടുംബത്തെ ശാപം പോലെയാണ് ഇന്ന് മാനസികരോഗവും പിടികൂടിയിരിക്കുന്നത്.

മാനസികരോഗം മൂര്‍ഛിച്ചിരിക്കുന്ന പത്മാവതി രാത്രി മുഴുവനും ഉറക്കമിളച്ചിരുന്ന് പിറുപിറുക്കുന്നു. 28 വയസുള്ള മകള്‍ രഞ്ജിനി ഒരു വര്‍ഷമായി മാനസിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇളയ മകനായ അനിക്കുട്ടന്‍ രോഗം കൂടുമ്പോള്‍ വീട് വിട്ടോടാറുണ്ടെന്ന് നിസഹായനായ ശശിധരന്‍ നായര്‍ പറയുന്നു.

ചാക്കും കീറിയ പുതപ്പും കൊണ്ട് മറച്ചിരിക്കുന്ന ചെറ്റക്കുടിലിലേക്ക് വല്ലപ്പോഴും സഹായമെത്തിക്കുന്ന നല്ല മനസുകളുടെ കാരുണ്യത്താലാണ് ഇവര്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സുഗതകുമാരി ഇവരെ സന്ദര്‍ശിച്ചു. താമസിയാതെ പത്മാവതി അമ്മയെ സുഗതകുമാരിയുടെ കീഴിലുള്ള അഭയയില്‍ പ്രവേശിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X