Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

ദില്ലി: അയോധ്യാ പ്രശ്നത്തില്‍ വിവാദ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ത്തതില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട മൂന്നു കേന്ദ്രമന്ത്രിമാര്‍ രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നു. വിഷയത്തെ സംബന്ധിച്ച് ഡിസംബര്‍ 13 ബുധനാഴ്ച ലോക്സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കെയാണ് പ്രതിപക്ഷം ഈ ആവശ്യം മുന്നോട്ടു വെച്ചത്.

എന്നാല്‍ പ്രതിപക്ഷം പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയനേട്ടത്തിനാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു. മന്ത്രിമാരുടെ രാജി ആവശ്യപ്പെടുന്നതിന് നിയമ സാധുത ഇല്ലെന്ന് കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെറ്റ്ലി പറഞ്ഞു. ഒരു കൊലപാതകക്കേസില്‍ കുറ്റപത്രം ലഭിച്ചതിനെത്തുടര്‍ന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ഹരിന്‍ പഠക്ക് രാജിവെച്ചതും ഇതും വ്യത്യസ്ത പ്രശ്നങ്ങളാണെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളുടെ മനസ്സ് കാണാതെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ അംഗത്തെപ്പോലെയാണ് പെരുമാറിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി ആരോപിച്ചു.

അതേസമയം പ്രശ്നത്തെക്കുറിച്ച് വോട്ടിംഗ് വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ ബുധനാഴ്ചയും ബഹളം തുടര്‍ന്നു. രാജ്യസഭയില്‍ ന്യൂനപക്ഷമായ ബിജെപി സര്‍ക്കാര്‍ പക്ഷെ വോട്ടിംഗിന് സമ്മതം മൂളിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+