ഗോശ്രീ: 40 കോടിക്ക് പാലം നിര്‍മിക്കാമെന്ന്
കൊച്ചി: ഗോശ്രീ പദ്ധതിയില്‍ വൈപ്പിന്‍-എറണാകുളം പാലങ്ങള്‍ 40 കോടി രൂപയില്‍ താഴെ തുകയ്ക്ക് നിര്‍മിക്കാന്‍ തയാറായി രണ്ട് കമ്പനികള്‍ രംഗത്തെത്തി.
പാലം നിര്‍മാണത്തിനായി ടെന്റര്‍ സമര്‍പ്പിച്ച കമ്പനികളില്‍ മുംബൈ ആസ്ഥാനമായ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കൊച്ചിയിലെ ഭഗീരഥ എഞ്ചിനീയറിംഗ് എന്നീ കമ്പനികളാണ് 40 കോടി രൂപയില്‍ താഴെ ചെലവില്‍ പാലം നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത്.
39.33 കോടി രൂപയാണ് അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ടെന്ററില്‍ ക്വാട്ട് ചെയ്തിട്ടുള്ളത്. 39.70 കോടി രൂപയുടെ വാഗ്ദാനവുമായി ഭഗീരഥ തൊട്ടടുത്തുണ്ട്. തുകയില്‍ കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍ രണ്ട് കമ്പനികളുടെയും ടെന്‍ഡര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അന്തിമതീരുമാനമെടുക്കുമെന്ന് ഗോശ്രീ ദ്വീപ് വികസന അതോറിറ്റി അറിയിച്ചു. ശനിയാഴ്ചയാണ് ടെന്‍ഡറുകളുടെ സാമ്പത്തികവശം തുറന്നുപരിശോധിച്ചത്.
ഗോശ്രീ അതോറിറ്റി തയാറാക്കിയ എസ്റിമേറ്റ് തുക 65 കോടിയായിരിക്കെ 40 കോടി രൂപയ്ക്ക് പാലം നിര്‍മിക്കാന്‍ കമ്പനികള്‍ തയാറായി രംഗത്തെത്തിയത് വന്നേട്ടമാണെന്ന്ഗോശ്രീ പ്രൊജക്ട് ഡയറക്ടര്‍ ഡോ.പി.ചന്ദ്രമോഹന് പറഞ്ഞു.
കായല്‍ നികത്തുന്നതിനും പാലം നിര്‍മിക്കുന്നതിനുമായി 85 കോടി രൂപ ചെലവ് വരുമെന്നാണ് ഗോശ്രീ അതോറിറ്റി കണക്കാക്കിയിരിക്കുന്നത്. നികത്തിയെടുക്കുന്ന സ്ഥലം വിറ്റാണ് പാലം നിര്‍മാണത്തിന് തുക കണ്ടെത്തുക. നികത്തിയെടുക്കുന്ന 25 ഹെക്ടര്‍ സ്ഥലം വിറ്റാല്‍ 110 കോടി ലഭിക്കുമെന്നാണ് പ്രതീക്ഷ.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications