കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ സമ്മേളനം തിങ്കളാഴ്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള നിയമസഭാ സമ്മേളനം ഡിസംബര്‍ 18 തിങ്കളാഴ്ച തുടങ്ങും. ഇക്കുറി ഒട്ടാകെ ഏഴു ദിവസം മാത്രമാണ് സഭ സമ്മേളിക്കുക.

ഏഴു ദിവസങ്ങളില്‍ ഒന്നര ദിവസമെങ്കിലും ഉപദനാഭ്യര്‍ത്ഥനയ്ക്കും ധനവിനിയോഗ ബില്ലിനും വേണ്ടിവരും. ഉപധനാഭ്യര്‍ത്ഥന പാസാക്കിയാല്‍ അവശേഷിക്കുന്ന സമയം നിയമനിര്‍മ്മാണത്തിന് ഉപയോഗിക്കാനാണ് ധാരണ. ഈ സമ്മേളനത്തില്‍ സ്പോര്‍ട്സ് ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്.

നിലവില്‍ 13 ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാനുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതും ഇതില്‍ ഉള്‍പ്പെടും. സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതി യോഗത്തില്‍ തീരുമാനിക്കും.

വളരെ കുറച്ചു ദിവസങ്ങളാണ് സഭ ചേരുന്നതെങ്കിലും ഇത്തവണത്തെ സമ്മേളനം പ്രക്ഷുബ്ദമാകുമെന്ന് വിലയിരുത്തപ്പെടുന്നു. വിഷമദ്യ ദുരന്തം, പ്ലസ് ടു പ്രശ്നത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം, പറശ്ശിനിക്കടവ് സംഭവം, മുഖ്യമന്ത്രിയുടെ വിദേശ പര്യടനം, സാമ്പത്തിക പ്രതിസന്ധി എന്നിവയെല്ലാം പ്രതിപക്ഷ ബഹളത്തിനു കാരണമാകും.

നിയസഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ഡിസംബര്‍ 17 ഞായറാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകും. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം ആലോചിക്കുന്നതായി സൂചനയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X