Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയി സര്‍ക്കാരിന് രാജ്യസഭയില്‍ തിരിച്ചടി

ദില്ലി: അയോധ്യ വിവാദവുമായി ബന്ധപ്പെട്ട് വാജ്പേയി സര്‍ക്കാരിനെ ശാസിക്കുന്ന പ്രമേയം രാജ്യസഭ പാസ്സാക്കി. പ്രതിപക്ഷം കൊണ്ടു വന്ന പ്രമേയം 86നെതിരെ 121 വോട്ടുകള്‍ക്കാണ് ഡിസംബര്‍ 19 ചൊവാഴ്ച രാജ്യസഭ പാസ്സാക്കിയത്. രണ്ടു പേര്‍ വിട്ടുനിന്നു.

നേരത്തെ ലോക്സഭ തള്ളിയ പ്രമേയം രാജ്യസഭ പാസ്സാക്കിയത് വാജ്പേയി സര്‍ക്കാരിന് വലിയൊരു തിരിച്ചടിയാകും. സര്‍ക്കാരിന്റെ ഇനിയുള്ള പ്രവര്‍ത്തനത്തെയും ഇതു ബാധിക്കാനിടയുണ്ട്. ലോക്സഭയില്‍ എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷത്തിലെ അംഗങ്ങളാണ് കൂടുതല്‍.

അയോധ്യ സംഭവത്തില്‍ കുറ്റപത്രം നല്‍കിയ മൂന്നു മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കില്ലെന്ന് പ്രമേയത്തിനു മറുപടി പറഞ്ഞ പ്രധാനമന്ത്രി വാജ്പേയി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

കോടതി വിധിയിലൂടെയും ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലുള്ള സന്ധിസംഭാഷണങ്ങളിലൂടെയും മാത്രമേ അയോധ്യാ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ എന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അത് ഒരു ദേശീയ വികാരത്തിന്റെ പ്രകടനമായിരുന്നെന്ന തന്റെ വാദത്തില്‍ വാജ്പേയി ഉറച്ചു നില്‍ക്കുകയും ചെയ്തു.

തന്റെ പ്രസ്താവന രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കരുതെന്ന് അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. അയോധ്യാസംഭവത്തില്‍ ഉണ്ടാകുന്ന വിവാദങ്ങളെല്ലാം അയോധ്യയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുക. ഈ പ്രശ്നം നമ്മളെ വിഭജിക്കുന്ന രീതിയിലേക്ക് വളര്‍ത്തരുത് - അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ എന്‍ഡിഎ അജണ്ട പ്രകാരം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+