Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ ഔദ്യോഗിക വെബ്സൈറ്റ് ഭേദിച്ചു

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പുതിയ മേഖലയിലേക്ക്. പാകിസ്ഥാന്റെ ഔദ്യോഗിക വെബ്സൈറ്റായ പാക്ഗവ്.ഓര്‍ഗ് ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഭേദകര്‍ ഭേദിച്ചതോടെയാണിത്.

ഡിസംബര്‍ 21 വ്യാഴാഴ്ചയാണ് പാകിസ്ഥാന്‍ ഔദ്യോഗിക വെബ്സൈറ്റ് ഭേദിക്കപ്പെട്ടത്. ഈ സൈറ്റ് ഇന്ത്യന്‍ ദേശീയവാദിയായ ഒരു ഐടി വിദഗ്ധന്‍ ഭേദിച്ചിരിക്കുന്നു. ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഭേദിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാകിസ്ഥാന്‍ ഭേദകര്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം - ഭേദിച്ച സൈറ്റിന്റെ ഹോംപേജില്‍ നല്‍കിയിരിക്കുന്ന സന്ദേശം ഇതാണ്.

മേരാ ഭാരത് മഹാന്‍, ഐ ലവ് ഇന്ത്യ എന്നീ സന്ദേശങ്ങളും ഹോംപേജില്‍ ചേര്‍ത്തിട്ടുണ്ട്. പാകിസ്ഥാനിലെ പ്രമുഖ പോര്‍ട്ടലിന്റെ അവസ്ഥ ദയനീയം തന്നെ. എനിക്കു വേണമെങ്കില്‍ ഈ സൈറ്റ് 30 മിനിറ്റിനുള്ളില്‍ ഭേദിക്കാമായിരുന്നു - ഭേദകന്‍ അവകാശപ്പെട്ടു.

ഇന്ത്യന്‍ സൈറ്റുകള്‍ ഭേദിക്കുന്നതിനെതിരെ ഭേദകന്‍ പാകിസ്ഥാന്‍ ഭേദകര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഞങ്ങളാണ് ലോകത്തിലെ മികച്ച ഇന്റര്‍നെറ്റ് ഭേദകര്‍. പക്ഷെ ഞങ്ങള്‍ ഇത് വളരെ ബുദ്ധിപൂര്‍വമേ ഉപയോഗിക്കാറുള്ളൂ. ഇത് നിങ്ങള്‍ക്കുള്ള അവസാന മുന്നറിയിപ്പാണ് - ഭേദകന്റെ മുന്നറിയിപ്പ്.

അടുത്ത കാലത്തായി ഇന്ത്യയുടെ കുറെ വെബ്സൈറ്റുകള്‍ പാകിസ്ഥാന്‍ ഭേദകര്‍ ഭേദിച്ചിരുന്നു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് 2000ന്റേതായിരുന്നു അതില്‍ ഒന്ന്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി), വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് (വിഎസ്എന്‍എല്‍) എന്നിവയുടെ സൈറ്റുകളിലും പാക് ഭേദകര്‍ കടന്നുകൂടിയിരുന്നു.

ഇന്ത്യയില്‍ തന്നെ 40 മുതല്‍ 50 വരെ പ്രൊഫഷണല്‍ ഭേദകരുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ് താനും. ലോകത്താകമാനമുള്ള പ്രമുഖ സൈറ്റുകളില്‍ ഒന്നെങ്കിലും ഓരോ ആഴ്ചയിലും ഭേദനത്തിനു വിധേയമാകുകയാണ്. സൈറ്റുകള്‍ ഭേദിക്കുന്ന സംഭവങ്ങള്‍ കൂടുന്നതോടെ ഇന്റര്‍നെറ്റിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+