കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പല്‍ മുങ്ങി ഇന്ത്യക്കാരുള്‍പ്പെടെ 40 പേരെ കാണാതായി

  • By Staff
Google Oneindia Malayalam News

ദുബായ്: ഇസ്രായേലില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി ഗ്രീസിലേക്കു യാത്ര പുറപ്പെട്ട ചരക്കു കപ്പല്‍ തുര്‍ക്കിയിലെ ഒരു തുറമുഖത്തിനടുത്ത് മുങ്ങി. അപകടത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 40 പേരെ കാണാതായി.

ജോര്‍ജ്ജിയന്‍ പതാകയുമായി യാത്ര തിരിച്ചപാഡി എന്ന കപ്പലാണ് മെഡിറ്ററേനിയന്‍ നഗരമായ കെമറിന് 100 കിലോമീറ്റര്‍ അകലെ ജനവരി ഒന്ന് തിങ്കളാഴ്ച അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഒരു ബംഗ്ലാദേശുകാരന്‍ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു. ഇയാളില്‍ നിന്നാണ് കപ്പല്‍ മുങ്ങിയ വിവരം പുറത്തറിഞ്ഞത്.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഇറാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 73 യാത്രക്കാരും 10 ജോലിക്കാരും കപ്പലിലുണ്ടായിരുന്നതയി കരുതപ്പെടുന്നു.

കാണാതായവരില്‍ ആരെങ്കിലും ജീവനോടെ അവശേഷിച്ചിരിക്കാന്‍ സാധ്യത കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കപ്പലില്‍ ഉണ്ടായിരുന്നവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഇതിനായി ഗ്രീസുകാരനായ ക്യാപ്ടനെ ചോദ്യം ചെയ്തുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X