Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമിടപാടുകാരന്‍ ഭരത് ഷാ അറസ്റില്‍

മുംബൈ: ബോളിവുഡ് സിനിമാരംഗത്തെ പണമിടപാടുകാരനായ ഭരത് ഷായെ മുംബൈ പൊലീസ് അറസ്റു ചെയ്തു. ജനവരി എട്ട് തിങ്കളാഴ്ച രാവിലെയാണ് അപ്രതീക്ഷിതമായ അറസ്റ് നടന്നത്.

വിവാദമായ ചോരി ചോരി ചുപ്കെ ചുപ്കെയ്ക്കു വേണ്ടി ഭരത് ഷാ പണമിറക്കിയിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ ചോട്ടാ ഷക്കീലുമായി ബന്ധുമുണ്ടെന്ന് പറഞ്ഞ് ചിത്രത്തിന്റെ മറ്റൊരു നിര്‍മ്മാതാവായ നസീം റിസ്വിയെ പൊലീസ് നേരത്തെ അറസ്റു ചെയ്തിരുന്നു. ഹിന്ദി ചിത്രങ്ങള്‍ക്കായി അധോലോകത്തു നിന്ന് പണമിറങ്ങുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് അറസ്റുകള്‍ നടക്കുന്നത് ഇതാദ്യമായാണ്.

അറിയപ്പെടുന്ന വജ്രവ്യാപാരിയായ ഭരത് ഷാ തനിക്ക് അധോലോകവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ താന്‍ ഹിന്ദി ചിത്രങ്ങള്‍ക്കായി ചെലവിട്ട 12 കോടി രൂപയുടെ രേഖകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് പിടിച്ചെടുത്ത ചോരി ചോരി ചുപ്കെ ചുപ്കെ ചിത്രത്തിന്റെ പ്രിന്റുകള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുറച്ചു നാള്‍മുമ്പ് ഷാ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നസീം റിസ്വിക്കെതിരായ ആരോപണങ്ങളും ചിത്രത്തിന്റെ റിലീസും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഹര്‍ജിയിന്മേലുള്ള വാദം ജനവരി ഒമ്പത് ചൊവാഴ്ചയാണ് മുംബൈ കോടതി കേള്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+