Get Updates
Get notified of breaking news, exclusive insights, and must-see stories!

സിമന്റിന് തീ വില

കൊച്ചി:കേരളത്തില്‍ സിമന്റിന് പൊള്ളുന്ന വില.ആറുമാസം മുമ്പ് ചാക്കിന് 140 രൂപ മാത്രമുണ്ടായിരുന്ന സിമന്റിന് ഇപ്പോള്‍ 200 രൂപ വരെയാണ് കേരളത്തില്‍ ഈടാക്കുന്നത്. സിമന്റിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ സംസ്ഥാനത്ത് ഇതേത്തുടര്‍ന്ന് കച്ചവടം കുറഞ്ഞിരിക്കുകയാണ്.

വടക്കേ ഇന്ത്യയിലെ വന്‍കിട സിമന്റ് കമ്പനികളുടെ ലോബി സിമന്റിന്റെ വില ഉയര്‍ത്തിയതാണ് ഈ പ്രതിസന്ധിക്കു കാരണം. വന്‍കിട കമ്പനികള്‍ ചേര്‍ന്നു രൂപീകരിച്ച സിമന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ കുത്തകയാണ് വിലനിര്‍ണ്ണയം. ഇവരുടെ തീരുമാനങ്ങളെ ആരും ചോദ്യം ചെയ്യുന്നില്ല.

വടക്കേ ഇന്ത്യന്‍ കമ്പനികളുടെ സിമന്റാണ് കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിയപ്പെടുന്നത്. ഇവരുടെ സിമന്റിനു മാത്രമേ വില ഉയര്‍ന്നിട്ടുള്ളൂ. പൊതുമേഖലാസ്ഥാപനമായ മലബാര്‍ സിമന്റ്സ് വില ഉയര്‍ത്തിയിട്ടില്ല.

വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തില്‍ സ്വന്തമായി ഒരു വീട് എന്ന മോഹവുമായി നടക്കുന്ന ഇടത്തരക്കാരെയാണ്. കേരളത്തില്‍ സിമന്റിന്റെ ഉപയോഗം 60ശതമാനവും നടക്കുന്നത് പാര്‍പ്പിട നിര്‍മ്മാണത്തിനാണ്. ഇന്ത്യയില്‍ സിമന്റിന് ഏറ്റവും ഉയര്‍ന്ന വില ഈടാക്കുന്നതും കേരളത്തിലാണ്. വിലയുയര്‍ന്നതിനെത്തുടര്‍ന്ന് പാര്‍പ്പിട നിര്‍മ്മാണ മേഖലയും അനുബന്ധമേഖലകളും കടുത്ത പ്രതിസന്ധിയിലാണ്.

സിമന്റ് വിപണനത്തെ കുത്തക നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വില നിയന്ത്രിക്കുകയാണ് പ്രതിസന്ധി ഒഴിവാക്കാനുള്ള പോംവഴിയെന്ന് ചെറുകിട വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+