കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ബാറുകള്‍ അനുവദിക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ഏതാനും ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാന്‍ നീക്കം. വിദേശ മദ്യ ഷാപ്പുകള്‍ സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ ഏറ്റെടുക്കുന്നതിനുള്ള നിയമഭേദഗതിക്കും നീക്കം നടത്തുന്നുണ്ട്.

പുതിയ ബാര്‍ ലൈസന്‍സിനായി ഇപ്പോള്‍ 61 അപേക്ഷകരുണ്ട്. ബാര്‍ ലൈസന്‍സ് നീക്കത്തിനു പിന്നില്‍ സി പി എമ്മിലെ ഉന്നതനേതാക്കളുമുണ്ടെന്നറിയുന്നു. ബാര്‍ ലൈസന്‍സ് സമ്പാദിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള ബാര്‍ ഹോട്ടല്‍ ആപ്ലിക്കന്റ്സ് അസോസിയേഷന്‍ സി പി എം അനുഭാവിയായ ഏജന്റ് മുഖേന ലൈസന്‍സ് അനുവദിപ്പിക്കുന്നതിനുളള നീക്കങ്ങള്‍ നടത്തുന്നു.

ഒരു ബാര്‍ ലൈസന്‍സിസ് 50 ലക്ഷം രൂപ വരെ അസോസിയേഷന്‍ ബന്ധപ്പെട്ടവര്‍ക്കു വാഗ്ദാനം നല്‍കിയിട്ടുണ്ടത്രേ. എന്നാല്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നത് ഒരു കോടി രൂപ വീതമാണെന്നറിയുന്നു. ഇതിന്റെ ഒരു വീതം സി പി എം ഫണ്ടിലേയ്ക്കും ബാക്കി ഇടനിലക്കാര്‍ക്കും എന്ന രീതിയില്‍ വീതം വയ്ക്കാനും പദ്ധതി തയ്യാറാക്കിയിരിക്കുന്നു.

ക്ലാസിഫൈഡ് റസ്റ്റോറന്റിന്റെ മറവില്‍ ബാര്‍ ലൈസന്‍സ് നല്‍കാനാണ് അധികൃതരുടെ നീക്കം. ചെന്നൈ കേന്ദ്രമായ ടൂറിസം വകുപ്പിന്റെ ഒരു കമ്മിറ്റിയാണ് ക്ലാസിഫൈഡ് റസ്റ്റോറന്റിനെ തീരുമാനിക്കുന്നത്. ക്ലാസിഫൈഡ് റസ്റ്റോറന്റ് പദവി ശുപാര്‍ശ ചെയ്യാന്‍ ഈ കമ്മിറ്റിക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന പടി അഞ്ചു ലക്ഷം രൂപയാണത്രെ.

വിദേശമദ്യശാലകള്‍ സംസ്ഥാന ബിവറേജസം കോര്‍പറേഷനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുള്ള നീക്കത്തിനു പിന്നില്‍ ഏതാനും ഉത്തരേന്ത്യന്‍ മദ്യകമ്പനികളാണ്.

മദ്യശാലകള്‍ ലേലത്തില്‍ പോകുന്നതിനാല്‍ മദ്യം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയാണിന്നുള്ളത്. ഇതൊഴിവാക്കുന്നതിനാണ് മദ്യശാലകളം ബിവറേജസ് കോര്‍പറേഷന്‍ ഏറ്റെടുക്കുക എന്ന മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് കോടികള്‍ വിദേശമദ്യ കമ്പനികള്‍ വാഗ്ധാനം ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X