വിളപ്പില്‍ശാല: നാട്ടുകാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്
തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ സംസ്കരണ ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനവരി 18 വ്യാഴാഴ്ച ഫാക്ടറി വളഞ്ഞ നാട്ടുകാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ്.
സ്ത്രീകളടക്കം മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.ജനങ്ങളും പൊലീസും തമ്മില്‍ ചേരിതിരിഞ്ഞ് നടത്തിയ കല്ലേറില്‍ എസ്ഐ ഉള്‍പെടെ നാലു പൊലീസുകാര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളപ്പില്‍ശാല ഫാക്ടറിയ്ക്കെതിരെ പ്രകടനവുമായെത്തിയ നാട്ടുകാരെ പൊലീസ് ഫാക്ടറി കവാടത്തിനു മുന്നില്‍ തടഞ്ഞു.ഇതേ തുടര്‍ന്നുണ്ടായ ഉന്തും തള്ളും ലാത്തിച്ചാര്‍ജിലും കല്ലേറിലും കലാശിക്കുകയായിരുന്ന ു.
നാട്ടുകാരുടെ പ്രകടനം തടയാന്‍ നേരത്തെ ഫാക്ടറിയുടമകള്‍ പൊലീസിനെ വിന്യസിച്ചിരുന്നു.റോഡിന്റെ ഇരുവശത്തെ മതിലിനു പിന്നില്‍ നിന്നും ഉണ്ടായ കല്ലേറിലാണ് ഏറെപ്പേര്‍ക്കും പരിക്കേറ്റത്.പോബ്സണ്‍ ഗ്രൂപ്പിന്റെ ഗുണ്ടകളാണ് ഈ കല്ലേറ് നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.കല്ലേറിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്തീകളടക്കം നിരവധി പേരുടെ തലപൊട്ടി രക്തം ഒഴുകി.
ജനങ്ങള്‍ കൂടുതല്‍ അക്രമസാക്തരാവുമെന്ന് ഭയന്ന് പൊലീസ് പിന്‍വാങ്ങിയതോടെ സംഘര്‍ഷത്തിന് അയവുവന്നു.ലാത്തിച്ചാര്‍ജില്‍ വിളപ്പില്‍ശാല പഞ്ചായത്ത് അംഗം സുഷമ,ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ സത്യശീലന്‍,ശിവന്‍,രാജു,ഗീതാകുമാരി,ജേക്കബ്,കര്‍മചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് സാരമായി പരിക്കുണ്ട്.സമരത്തിന്റെ ഭാഗമായി വിളപ്പില്‍ശാലയില്‍ കടകളെല്ലാം അടഞ്ഞുകിടന്നു.












Click it and Unblock the Notifications