Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്‍ :ശിരുവാണിയില്‍ തിരച്ചില്‍ തുടരുന്നു

പാലക്കാട്: ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന് വേണ്ടി ജനവരി 23 ചൊവാഴ്ചയും കേരളത്തിലെ ശിരുവാണി വനത്തില്‍ ശക്തമായ തിരച്ചില്‍ തുടരുകയാണ്.

തമിഴ്നാടിന്റെയും കര്‍ണാടകത്തിന്റെയും പ്രത്യേക ദൗത്യസേനയോടൊപ്പം സംസ്ഥാന പൊലീസും ചേര്‍ന്നാണ് വീരപ്പനെ തിരയുന്നത്.

കഴിഞ്ഞ ദിവസമാണ് വീരപ്പന്‍ ശിരുവാണിയിലെ വെള്ളിയാങ്കിരി മലയിലുണ്ടെന്ന് സൂചന ലഭിച്ചത്.ശിരുവാണി-മുതികുളം-അട്ടപ്പാടി വനമേഖലയ്ക്കു മുകളില്‍ പ്രത്യേക ദൗത്യസേനാസംഘം വിമാനത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് വീരപ്പന്‍ ശിരുവാണിയിലേക്ക് കടന്നിരിക്കാമെന്ന ആദ്യസൂചന ലഭിച്ചത്.വീരപ്പനോടൊപ്പം 12 സംഘാംഗങ്ങളും ശിരുവാണിയിലേക്ക് കടന്നതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ദൗത്യസേന അഭിപ്രായപ്പെടുന്നു.

ശിരുവാണി വനപ്രദേശത്തുള്ള അഗളി,മണ്ണാര്‍ക്കാട് റേഞ്ചുകളിലാണ് പ്രധാനമായും തിരച്ചില്‍ നടക്കുന്നത്. ഫോറസ്റ് റേഞ്ച് ഓഫീസര്‍ ഷാനവാസിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്-അഗളി റേഞ്ചുകളിലെ വനപാലകരും ഏതാനും ആദിവാസികളും വീരപ്പന്‍ വേട്ടക്കാരെ സഹായിക്കാന്‍ ശിരുവാണിയില്‍ തമ്പടിച്ചിട്ടുണ്ട്.

ദൗത്യസേനയെ സഹായിക്കാനായി പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ഉള്‍പ്പടെ 100 പേരുടെ പൊലീസ് സംഘമാണ് കേരളത്തില്‍ നിന്നും ശിരുവാണിയിലെത്തിയിരിക്കുന്നത്.

ശുദ്ധജലത്തിന് പേരുകേട്ട ശിരുവാണി കേരളത്തിലെ പ്രധാന കാട്ടാനസങ്കേതവുമാണ് .59 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്.കാടിനെ നന്നായി പരിചയമുള്ള ഒരാള്‍ക്കേ ഇവിടെ കഴിയാന്‍ പറ്റൂ. ഈ വനമേഖലയില്‍ വൈദ്യുതിയുമില്ല.

ഇവിടെ ആകെയുള്ള ഒരു ഗസ്റ് ഹൗസില്‍ സോളാര്‍ സെല്ലുകളില്‍ നിന്നുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഇരുട്ടും കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളും തിരച്ചിലിന് പ്രധാന തടസ്സങ്ങളാണെന്ന് കേരളാപൊലീസ് സംഘത്തെ നയിക്കുന്ന പാലക്കാട് എസ് പി ടോമിന്‍ തച്ചങ്കരി പറഞ്ഞു.

കേരളത്തിലെ വനങ്ങളിലൂടെ വീരപ്പനെ പുറത്ത് കടക്കാന്‍ അനുവദിക്കാതിരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

പ്രത്യേക ദൗത്യസേനാസംഘം ഡിഐജി ഹര്‍ഷ്വര്‍ധന്റെ നേതൃത്വത്തില്‍ ഒരു സംഘം കേരളാ-തമിഴ്നാട് അതിര്‍ത്തിയായ വെള്ളിയാങ്കിരി വനപ്രദേശത്തും തമ്പടിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+