ഇന്ത്യ കശ്മീരികളെ അടിച്ചമര്‍ത്തുന്നുവെന്ന്
ഇസ്ലാമാബാദ്: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ജമ്മു കശ്മീരില്‍ അടിച്ചമര്‍ത്തല്‍ നയം തുടരുകയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. പട്ടാളഭരണാധികാരി ജനറല്‍ പര്‍വേസ് മുഷാറഫും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഈ ആരോപണം ഉന്നയിച്ചത്.
കശ്മീര്‍ സമാധാന നീക്കങ്ങള്‍ ഇന്ത്യ വൈകിക്കുകയാണെന്ന ആരോപണം വിദേശകാര്യവകുപ്പ് ആവര്‍ത്തിച്ചു. കശ്മീര്‍ ജനതയെ ഇന്ത്യ അടിച്ചമര്‍ത്തുന്നത് ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഏകപക്ഷീയമായ അറസ്റുകളും തടവുകാര്‍ക്ക് നേരെയുള്ള മര്‍ദ്ദനവും കൊലപാതകവും വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചതിനു ശേഷവും തുടരുന്നു. ചിലര്‍ അപ്രത്യക്ഷമാകുന്നതും പതിവുപോലെ തുടരുന്നു. കശ്മീരി ജനതയെ ഭീഷണിപ്പെടുത്തി വിധേയരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത് - വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന ആരോപിക്കുന്നു.
അടുത്തിടെ ഇന്ത്യന്‍ പൊലീസ് അറസ്റു ചെയ്ത മുസാറത്ത് അലാമിനെ കാണായതിലും മറ്റു പലരെയും അറസ്റു ചെയ്ത് പീഡിപ്പിച്ചതിലും വിദേശകാര്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. അലാമിനെ സുരക്ഷിതമായി മോചിപ്പിക്കാന്‍ മന്ത്രാലയം ഇന്ത്യയോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications