കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗരയൂഥത്തില്‍ രണ്ട് ഗ്രഹങ്ങള്‍ കൂടി

  • By Staff
Google Oneindia Malayalam News

മുംബൈ: സൗരയൂഥത്തില്‍ ഒമ്പതാമത്തെ ഗ്രഹമായ പ്ലൂട്ടോക്കു ശേഷം രണ്ട് ഗ്രഹങ്ങള്‍ കൂടിയുണ്ടെന്ന് ഇന്ത്യന്‍ വാനശാസ്ത്രജ്ഞര്‍ കണ്ടെത്തി.

നവീന്‍ കെ. ഷോ, സിദ്ധാര്‍ഥ് എന്‍. ലാല്‍ക എന്നീ വാനശാസ്ത്രജ്ഞരാണ് സൗരയൂഥത്തില്‍ പതിനൊന്ന് ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ദില്ലിയില്‍ ഈയിടെ നടന്ന അന്തര്‍ദേശീയ ശാസ്ത്രസമ്മേളനത്തില്‍ ഗവേഷണപ്രബന്ധം അവതരിപ്പിച്ചുകൊണ്ടാണ് അവര്‍ ഈ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്.

റേഡിയോ ടെലസ്കോപ്പിലൂടെയും മറ്റും ഈ ഗ്രഹങ്ങളെ കാണാനാവില്ല. പ്ലൂട്ടോക്കപ്പുറം രണ്ട് ഗ്രഹങ്ങള്‍ കൂടിയുണ്ടെന്ന തങ്ങളുടെ കണ്ടെത്തലിന് മൂന്ന് കാരണങ്ങളാണ് ശാസ്ത്രജ്ഞര്‍ നിരത്തുന്നത്. പ്ലൂട്ടോയുടെ ഭ്രമണപഥത്തില്‍ കണ്ടുവരുന്ന വ്യതിയാനം, സൂര്യനില്‍ നിന്ന് ഗ്രഹങ്ങള്‍ അകലുന്നതിനെ കുറിച്ചുള്ള ബോഡ്-ടൈറ്റസ് തത്വം, കോമറ്റ്സ്-16 ഗ്രൂപ്പിന്റെ ഭ്രമണപഥത്തിലെ ജഫീലിയയുടെ വന്‍വ്യതിയാനം എന്നിവയാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍.

പത്താമത്തെ ഗ്രഹമെന്നും പതിനൊന്നാമത്തെ ഗ്രഹമെന്നുമാണ് ഇവയ്ക്ക് ഷായും ലാല്‍കയും പേരിട്ടിരിക്കുന്നത്. സൂര്യനില്‍ നിന്നും 538.80 കോടി മൈല്‍ ദൂരെയുള്ള ഭ്രമണപഥത്തിനകത്താണ് പത്താമത്തെ ഗ്രഹം സ്ഥിതി ചെയ്യുന്നത്. പതിനൊന്നാമത്തെ ഗ്രഹം സൂര്യനില്‍ നിന്ന് 717.10 കോടി മൈല്‍ ദൂരെയാാണ്.

സെക്കന്റില്‍ 2.4 മൈല്‍ വേഗത്തിലാണ് പത്താമത്തെ ഗ്രഹം സൂര്യനും ചുറ്റു കറങ്ങുന്നത്. പതിനൊന്നാമത്തെ ഗ്രഹമാകട്ടെ സെക്കന്റില്‍ 2.1 മൈല്‍ വേഗത്തിലും.

ഡിവിഡിടി ഫോര്‍മുല അനുസരിച്ച് പത്താമത്തെ ഗ്രഹത്തിന്റെ സാന്ദ്രത 0.13 ആയും പതിനൊന്നാമ ഗ്രഹത്തിന്റെ സാന്ദ്രത 0.11 ആയുമായാണ് കണക്കാക്കിയിരിക്കുന്നത്. ഭൂമിയുടെ സാന്ദ്രത ഒന്നാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X